![](https://dailyindianherald.com/wp-content/uploads/2016/01/sp.jpg)
ന്യൂഡല്‍ഹി: പത്താന്‍കോട്ടില്‍ സൈനിക കേന്ദ്രത്തിനു നേരെ ഭീകരാക്രമണമുണ്ടായതിനു തൊട്ടുമുന്‍പ് ത്ന്നെ തീവ്രവാദികള്‍ തട്ടിയെടുത്തെന്ന വാദം ഗുരുദാസ് പൂര് എസ്പി ഗുരുദാസ്പൂര്‍ എസ്പി സര്വീന്ദര് സിങ്ങിനെ പ്രതിക്കൂട്ടിലാക്കുന്നു. ഇന്നലെ ആറു മണിക്കൂര്‍ എന്‍ഐഎ സംഘം എസ്പിയെ ചോദ്യം ചെയ്തതോടെയാണ് ഇദ്ദേഹത്തിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞത്. അതിര്‍ത്തിയില്‍ താന്സ്ഥിരമായി പോകുന്ന ക്ഷേത്രത്തില്‍ പോകുന്നതിനിടെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതെന്നാണ് എസ്പി നല്കുന്ന മൊഴി. എന്നാല്‍, ഇദ്ദേഹം ആദ്യമായാണ് ക്ഷേത്രത്തിലേയ്ക്കു വരുന്നതെന്നു ക്ഷേത്രം അധികൃതര്‍ മൊഴി നല്‍കുക കൂടി ചെയ്തതോടെ എസ്പി പൂര്‍ണമായും പ്രതിക്കൂട്ടിലായി. ഗണ്മാനെയും ഡ്രൈവറെയും ഒഴിവാക്കി ജ്വല്ലറി ബിസിനസുകാരനൊപ്പം അതിര്‍ത്തി പ്രദേശത്തേയ്ക്കു പോയതെന്ന ചോദ്യത്തിനു എസ്പിക്കു കൃത്യമായ ഉത്തരം നല്കാന് സാധിച്ചിട്ടില്ല.
ഇതിനിടെ അതിര്‍ത്തിയിലേയ്ക്കു എസ്പി പോയത് കള്ളക്കടത്തുകാരെ സംരക്ഷിക്കുന്നതിനാണെന്നു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാക്കിസ്ഥാനില്‍ നിന്നു ലഹരിമരുന്നുകളും, ഇലക്ട്രോണിക്സ് ഉപകരണങ്ങളും, സ്വര്‍ണാഭരണങ്ങളും കടത്തുന്ന സംഘത്തിനു സഹായം ചെയ്യുന്നതിനായാണ് അതിര്‍ത്തിയിലേയ്ക്കു എസ്പിയും ജ്വല്ലറി ഉടമയും പോയതെന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്. കള്ളക്കടത്ത് സംഘങ്ങളുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് എസ്പിക്കൊപ്പമുണ്ടായിരുന്ന ജ്വല്ലറി വ്യവസായി എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എസ്പിയുടെ നീക്കങ്ങള്‍ എന്തൊക്കെയായിരുന്നു എന്നു കണ്ടെത്തുന്നതിനാണ് എന്‍ഐഎ ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യുന്നത്.
തീവ്രവാദികള്‍ എസ്പിയെ തട്ടിക്കൊണ്ടു പോയി എന്നു പറയുന്ന 31 നു നടന്ന സംഭവങ്ങള്‍ കൃത്യമായി വിശദീകരിക്കാന്‍ എന്‍ഐഎ സംഘം എസ്പിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ മണിക്കൂറിലും അദ്ദേഹം ചെയ്തതെന്ത്, ഈ സമയം ആരെയൊക്കെ ബന്ധപ്പെട്ടിരുന്നു തുടങ്ങിയ കാര്യങ്ങളും എന്‍ഐഎ സംഘം വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ഇദ്ദേഹത്തെ തീവ്രവാദികള്‍ ട്രാപ്പില്‍ കുടുക്കിയതാണെന്ന സംശയവും ഇപ്പോള്‍ ബലപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ജ്വല്ലറി വ്യാപാരിയ്ക്കു തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്നെന്നും ഇതാവാം എസ്പിയെയും കുടുക്കിയതെന്നുമുള്ള മറുവാദവും ഉയരുന്നുണ്ട്.
സംഭവത്തില്‍ എസ്പിക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയാല്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി എന്‍ഐഎ സംഘം മുന്നോട്ടു പോയേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടുന്ന സൂചനകള്‍.