പട്ടാമ്പിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി കന്നയ്യകുമാറിന്റെ സഹപ്രവര്‍ത്തകന്‍ മൂഹമ്മദ് യാസിന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

പാലക്കാട്: കനയ്യകുമാറിലൂടെ ജെഎന്‍യു തരംഗം ഇന്ത്യമുഴുവന്‍ ആഞടിക്കുമ്പോള്‍ കേരളത്തിലെ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയെ മത്സരിപ്പിച്ച് നേട്ടം കൊയ്യാന്‍ ഇടതുമുന്നണി. ജെഎന്‍യു ചെയര്‍മാന്‍ കനയ്യകുമാറിന്റെ സഹപ്രവര്‍ത്തകനും ജെഎന്‍യവി എ ഐ എസ് എഫിന്റെ വൈസ് പ്രസിഡന്റുമായ മുഹമ്മദ് യാസിനാണ് സി പി ഐ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. മുഹമ്മദ് യാസിനെ പട്ടാബിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കേരളം മുഴുവനും ബിജെപി വിരുദ്ധ തംരഗം സൃഷ്ടിക്കാമെന്നും ന്യൂനപക്ഷ വോട്ടുകളില്‍ അട്ടിമറി സൃഷ്ടിക്കാമെന്നും ഇടതുമുന്നണി കരുതുന്നു. സി.പി.ഐ നേതാവ് ബിനോയ് വിശ്വവും ഈ അഭിപ്രായം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

ഇ.എം.എസ് നാലും കെ. ഇ. ഇസ്മായില്‍ മൂന്നും തവണ വിജയിക്കുകയും വര്‍ഷങ്ങളായി സി.പി.ഐ മത്സരിക്കുകയും ചെയ്യുന്ന മണ്ഡലമാണ് പട്ടബി.പ്രമുഖ ഇസ്ലാമിക പണ്ഡിതനും പട്ടാമ്പി മണ്ഡലത്തില്‍പെട്ട കാരക്കാട് സ്വദേശിയുമായ പരേതനായ കെ.ടി. മാനുമുസ്ലിയാരുടെ പേരമകനായ മുഹമ്മദ് മുഹസിന്‍ ജെ.എന്‍.യുവില്‍ സോഷ്യല്‍വര്‍ക്ക് ഗവേഷക വിദ്യാര്‍ഥിയാണ്. കേരള യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എസ്സി ഇലക്ട്രോണിക്‌സും എം.എസ്.ഡബ്‌ള്യുവും പാസായ ശേഷമാണ് ജെ.എന്‍.യുവില്‍ എത്തിയത്. അടുത്തയിടെ സി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ എത്തി സെക്രട്ടറിയെ മുഹ്‌സിന്‍ കണ്ട് സംസാരിച്ചിരുന്നു. പാര്‍ട്ടി പട്ടാമ്പി ടൗണ്‍ കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2001ലെ തെരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസിലെ സി.പി. മുഹമ്മദ് സ്ഥിരമായി വിജയിക്കുന്ന പട്ടാമ്പിയില്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ജെ.എന്‍.യു വിദ്യാര്‍ഥിയെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം സജീവ പരിഗണനയില്‍ ഉണ്ടെങ്കിലും തീരുമാനം മാര്‍ച്ച് 11ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമേ ഉണ്ടാവൂ എന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു. യുവകലാ സാഹിതിയിലൂടെ എ.ഐ.എസ്.എഫില്‍ എത്തിയ മുഹ്‌സിന്‍ ജെ.എന്‍.യുവില്‍ ചേര്‍ന്നതിന് ശേഷമാണ് കനയ്യ കുമാറിന്റെ സഹപ്രവര്‍ത്തകനാകുന്നത്.

Top