മുംബൈ: പുരുഷന്മാര്‍ക്ക് പ്രസവാവധി !.. അതും മൂന്ന് മാസം ശമ്പളത്തോട് കൂടിയ അവധി .പ്രസവ സംബന്ധമായ അവധി സ്ത്രീകള്‍ക്ക് മാത്രമല്ല ഇനി മുതല്‍ പുരുഷന്മാര്‍ക്കും ലഭിക്കും. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനിയായ സെയില്‍സ് ഫോഴ്‌സാണ് പുതിയൊരും മാറ്റം കൊണ്ടു വന്നിരിക്കുന്നത്.പ്രസവ ശേഷമുള്ള കുട്ടിയുടെ വളര്‍ച്ച എന്നിവയില്‍ അമ്മയെപോലെ തന്നെ അച്ഛനും പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സെയില്‍സ് ഫോഴ്‌സ് പുരുഷന്‍മാര്‍ക്ക് അവധി നല്‍ക്കാന്‍ തീരുമാനിച്ചത്. വിദേശ രാജ്യങ്ങളില്‍ പല കമ്പനികളും ഇത്തരത്തിലുള്ള അവധി നല്‍കാറുണ്ട് എന്നാല്‍ ഇന്ത്യയില്‍ ഇത്തരത്തിലുള്ള അവധി പുരുഷന്മാര്‍ക്കു നല്‍കുന്നത് ആദ്യമായാണ്.
അച്ഛനാവുകയെന്നത് പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. അവര്‍ക്ക് പ്രസവാനുബന്ധ അവധി നല്‍കുന്നത് വളരെ നല്ലകാര്യമാണ്. കമ്പനിയെ സംബന്ധിച്ചടത്തോളം ജീവനക്കാരുടെ സന്തോഷമാണ് പ്രധാനമെന്ന് സെയില്‍സ് ഫോഴ്‌സ് എപ്ലോയീസ് സക്‌സസ്( ഇന്ത്യ) ഡയറക്ടറ് ജ്ഞാനേഷ് കുമാര്‍ പറഞ്ഞു.25000 ലേറെ ജീവനക്കാരുള്ള കമ്പനിയാണ് സെയില്‍സ് ഫോഴ്‌സ്. ഇന്ത്യയില്‍ മുംബൈ, ദില്ലി, ബെംഗളൂരൂ, ഹൈദരാബാദ്, ഗുഡ്ഗാവ്, എന്നീവിടങ്ങളില്‍ ഓഫീസുകളുണ്ട്. പുരുഷന്‍മാര്‍ക്കുള്ള പ്രസവാനുബന്ധമായ അവധി മൈക്രോ സോഫ്റ്റ് ആറാഴ്ചയായി ഉയര്‍ത്തിയിരുന്നു. കൂടാതെ കമ്മിന്‍സ് ഇന്ത്യയും വര്‍ഷാദ്യം ഇതെരീതിയില്‍ പ്രസവാനുബന്ധമായ അവധി ഒരു മാസമായി വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ പല കമ്പനികളും ഇതു പിന്തുടരുന്നുണ്ട്.