ഇര്‍ഫാന്‍ പത്താന് വീണ്ടും ട്രോള്‍ മഴ; ഇത്തവണ രാഖി വിനയായി

രക്ഷാ ബന്ധന്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഏറ്റവുമൊടുവില്‍ ഇര്‍ഫാന്‍ പത്താനെ കുടുക്കിയത്. കയ്യില്‍ കെട്ടിയ രാഖി കാണും വിധമായിരുന്നു ചിത്രം.

തീവ്ര മത ചിന്താഗതിയുള്ള ചിലരെ പോസ്റ്റ് ചൊടിപ്പിച്ചിരിക്കുകയാണ്. ഒരു മുസ്ലീം മനുഷ്യന്‍ ആയിരിക്കൂ, താങ്കളെ പിതാവ് ഇതൊന്നും പഠിപ്പിച്ചിട്ടില്ലേ, മറ്റു മതങ്ങലെ ആദരിക്കാം അവരെ അനുഗമിക്കരുത്, എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് വഡോദരയിലെ ഈ ക്രിക്കറ്റ് താരത്തിനെതിരെ ഇപ്പോള്‍ ഉയരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തതിനു ശേഷമുള്ള ട്രോള്‍ പൊങ്കാല ഒന്നു ശമിച്ചു വന്നതേയുള്ളൂ. അതിനു പുറകെയാണ് പുതിയ വിവാദം.

എന്നാല്‍ താരത്തിന് പിന്തുണ നല്‍കിക്കൊണ്ടും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. സഹോദരിയും സഹോദരനും തമ്മിലുള്ള ബന്ധം ആഘോഷിക്കുന്നതാണ് രക്ഷാബന്ധന്‍ ദിവസമെന്നും അത് ഏതെങ്കിലുമൊരു മതത്തിന്റെ ആഘോഷമല്ലെന്നും പത്താന്‍ ചെയ്തതില്‍ തെറ്റില്ലെന്നും ഇവര്‍ പറയുന്നു.

രക്ഷാബന്ധന്‍ ദിവസത്തില്‍ രാഖി അണിയുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പിന്തുണയറിക്കുന്നവര്‍ പറയുന്നു.

Top