പശു കുത്താനോടിച്ചു; പരിഭ്രമിച്ച് ഓടി കാല്‍ വഴുതി വീണത് പൊട്ടക്കിണറ്റില്‍, രേഷ്മയും കുഞ്ഞും കര കയറിയത് ജീവിതത്തിലേക്ക്

അടൂർ: പശു കുത്താന്‍ വന്നപ്പോള്‍ പരിഭ്രമിച്ചോടിയ അമ്മയും ഒരു വയസുകാരന്‍ മകനും കാല്‍ വഴുതി 32 അടി താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ വീണു.

പെരിങ്ങനാട് കടയ്ക്കല്‍ കിഴക്കതില്‍ വൈശാഖിന്റെ ഭാര്യ രേഷ്മ (24), മകന്‍ വൈഷണവ് എന്നിവരാണ് കിണറ്റില്‍ വീണത്. കിണറിന്റെ മുകള്‍വശം ഉപയോഗശൂന്യമായ ഫ്‌ളക്‌സ് ഇട്ടു മറച്ചിരുന്നതിനാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെരിങ്ങനാട് ചെറുപുഞ്ചയിലെ വബ്ബര്‍ത്തോട്ടത്തിലെ പൊട്ടക്കിണറ്റിലാണ് ഇരുവരും വീണത്. അടൂരില്‍നിന്ന് അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കുട്ടിയെ നാട്ടുകാര്‍ പുറത്തെടുത്തിരുന്നു.

രേഷ്മയെ ഫയർഫോഴ്സ് ഉഗ്യോഗസ്ഥരെത്തിയാണ് പുറത്തെടുത്തത്.

Top