ഫേസ്ബുക്കുമായും ഗൂഗിളുമായും കൈ കോര്‍ക്കാന്‍ പതഞ്ചലി;രാംദേവിന്‍റെ അടുത്ത തന്ത്രം

ഫേസ്ബുക്കുമായും ഗൂഗിളുമായും കൈ കോര്‍ക്കാന്‍ പതഞ്ചലി തയ്യാറെടുക്കുന്നു. പതഞ്ചലിയുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് ആണ് ലക്ഷ്യം. ആദ്യമായാണ് ഓണ്‍ലൈന്‍ പരസ്യ രംഗത്ത് പതഞ്ചലി ചുവടു വെയ്ക്കുന്നത്. ഗൂഗിളിലും യുട്യൂബിലും പതഞ്ചലി ഉത്പന്നങ്ങളുടെ സേര്‍ച്ച് വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്.

ലൈവ് ഇന്ററാക്ഷനുകളിലൂടെയും ക്യാംപെയ്‌നുകളിലൂടെയും ജനങ്ങളുടെ പ്രത്യേകിച്ച് യുവാക്കളുടെ ഇടയില്‍ നിന്നും നല്ല പ്രതികരണമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് പതഞ്ചലി അധികൃതര്‍ പറയുന്നു. നിലവില്‍ പതഞ്ചലിക്ക് ഒരു യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ പതഞ്ചലിക്ക് ഒരു യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും ഉണ്ട്. യൂട്യൂബ് ചാനലില്‍ 96,000 സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഉള്ളത്. ഫേസ്ബുക്ക് പേജില്‍ 3,86,709 ഫോളോവേഴ്‌സും പതഞ്ചലിക്ക് ഉണ്ട്.

Top