മലയാള സിനിമയിലുെ കാസ്റ്റിങ്ങ് കൗച്ച് സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമായിരുന്നു പത്മപ്രിയ വ്യക്തമാക്കിയത്. അവസരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി കിടക്ക പങ്കിടേണ്ടി വന്ന താരങ്ങള്‍ മലയാള സിനിമയിലും ഉണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നുവെങ്കിലും അത് തന്റെ അനുഭവമായിരുന്നില്ലെന്ന് പത്മപ്രിയ പറയുന്നു. കിടക്ക പങ്കിടേണ്ടി വരുന്നുവെന്ന് താന്‍ പറഞ്ഞ വാര്‍ത്ത തന്റെ അനുഭവമല്ലെന്ന് താരം നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നു. മലയാളം സിനിമ സ്വന്തം പോലെയാണ് അനുഭവപ്പെടാറുള്ളത്. മോശമായ യാതൊരു അനുഭവവും നേരിടേണ്ടി വന്നിട്ടില്ല. സ്‌നേഹവും ബഹുമാനവും മാത്രമാണ് തനിക്ക് ലഭിച്ചത്. കഴിവിന്റെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് തനിക്ക് മലയാള സിനിമയില്‍ അവസരം ലഭിച്ചത്. മോശപ്പെട്ട തരത്തിലുള്ള ഒനുഭവവും തനിക്കുണ്ടായിട്ടില്ലെന്നും താരം പറയുന്നു. കാസ്റ്റിങ്ങ് കൗച്ച് എന്ന സംഭവത്തിന് ഇതുവരെ ഇരയാകേണ്ടി വന്നിട്ടില്ലെന്ന് താരം വ്യക്തമാക്കി. താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്റെ അനുഭവമാക്കി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ മൊത്തം അവസ്ഥയെക്കുറിച്ചുള്ള കാര്യങ്ങളാണ് താന്‍ പറഞ്ഞത്. ഇക്കാര്യത്തെക്കുറിച്ച് മറ്റുള്ളവര്‍ അറിഞ്ഞിരിക്കാന്‍ വേണ്ടി കൂടിയാണ് പറഞ്ഞത്. അതാണ് തന്റെ പേരിലാക്കി പ്രചരിപ്പിച്ചത്. ഇത് ശരിയായ പ്രവണതയല്ലെന്നും താരം വ്യക്തമാക്കി.
കിടക്ക പങ്കിടേണ്ടി വന്നിട്ടില്ല; പ്രചരിക്കുന്നതൊന്നും സത്യമല്ലെന്ന് പത്മപ്രിയ
Tags: pathmapriya interview