ഇരിക്കൂരില്‍ യുഡിഎഫ് സ്ഥാനാത്ഥിയുടെ ”ഹസ്തദാനം” ക്യമറയില്‍ കുടുങ്ങി; വോട്ടര്‍ക്ക് കെസി ജോസഫ് പണം നല്‍കിയെന്ന് ആരോപണം

 

കണ്ണൂര്‍: പട്ടാമ്പിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വോട്ടര്‍ക്ക് പണം നല്‍കുന്ന വീഡിയോ പുറത്തായെങ്കിലും വോട്ടര്‍ക്ക് ഹസ്തദാനം നല്‍കിയെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിശദീകരിച്ചത്. ഇരിക്കൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്തി കെസി ജോസഫും അത്തരമൊരു ഹസ്തദാനത്തില്‍ പെട്ടിരിക്കുകയാണ്.

സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്ന അവ്യക്തമായ വീഡിയോയില്‍ കാണുന്നത് വോട്ടര്‍ക്ക ഇരിക്കൂരിലെ സ്ഥാനാര്‍ത്ഥി പണം കൈമാറുന്നതാണെന്നാണ് ഉയരുന്ന ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഹസ്തദാനം മാത്രമാണ് കെസി ജോസഫിന്റെ അനുയായികള്‍ വ്യക്തമാക്കുന്നത്. പട്ടാമ്പിയിലെ ക്യാമറയില്‍ കുടുങ്ങിയ സ്ഥാനാര്‍ത്ഥിയും ഇതേ വിശദീകരണമാണ് നല്‍കിയത്. എന്തായാലും ഇരിക്കൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സംശയത്തിന്റെ മുല്‍മുനയില്‍ നിര്‍ത്തി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

യുഡിഎഫ് പ്രവര്‍ത്തകരുടെ നിസഹകരണവും വിമത സ്ഥാനാര്‍ത്ഥികളുടെ മുന്നേറ്റവും കൊണ്ട് മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടുമെന്ന് കരുതുന്ന കെസി ജോസഫിന് ഈ വീഡിയോയും തലവേദനയായിരിക്കുകയാണ്. കെസി ജോസഫ് പണം നല്‍കുകയാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. പണം കൊടുത്ത് വോട്ടുവാങ്ങേണ്ട ഗതികേടിലേയ്ക്ക് ഇരിക്കൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മാറിയെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.

https://youtu.be/hTV8siluuWI

Top