തിരുവനന്തപുരം: തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ വേദനിപ്പിച്ചു അതിനാലാണ് താന്‍ മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങിയതെന്ന് ഡി.ജി.പി ജേക്കബ് തോമസ്. മുഖ്യമന്ത്രിയോട് തനിക്ക് യാതൊരു വിധത്തിലുള്ള ശത്രുതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡി.ജി.പി ജേക്കബ് തോമസ് തുറന്നടിച്ചത്.
പാറ്റൂര്‍ ഭൂമി ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നും ഭൂമി ഇടപാടില്‍ ഭരണ സംവിധാനത്തിന് വീഴ്‌ച പറ്റിയെന്നും ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു. എന്നാല്‍ പാറ്റൂര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പേരുണ്ടോ എന്ന ചോദ്യത്തിന് ലോകായുക്‌തയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസിന്റെ അന്വേഷണ ചുമതല തനിക്കുമുണ്ടായിരുന്നു. ബാര്‍ കോഴക്കേസില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു.