ഡബ്ലിനില്‍ മലയാളി പോള്‍ വടക്കുംപാടന്‍ കേരളത്തില്‍ നിര്യാതനായി; മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ ഫിംഗ്ലസിലെ താമസക്കാരനായ കൊരട്ടി കട്ടപ്പുറം സ്വദേശി പോള്‍ വടക്കുംപാടന്‍ കേരളത്തില്‍ വെച്ച് വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 8.15 ന് നിര്യാതനായി. ന്യൂമോണിയ ബാധിച്ച് രണ്ടാഴ്ചയായി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. നാട്ടിലുള്ള അമ്മയുടെ ശുശ്രൂഷയ്ക്കായി ഓഗസ്റ്റിലാണ് പോള്‍ അയര്‍ലണ്ടില്‍ നിന്നും കേരളത്തിലേയ്ക്ക് തിരിച്ചുപോയത്. ഭാര്യ ട്രീസ പോള്‍ റോട്ടുണ്ട ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സാണ്. മക്കള്‍: നിതിന്‍ (കുവൈറ്റ്), നിര്‍മ്മല്‍,നോബിള്‍,( ഇരുവരും ഡബ്ലിന്‍)

പോളിന്റെ രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് എല്ലാ കുടുംബാംഗങ്ങളും ഇന്നലെ കേരളത്തില്‍ എത്തിയിരുന്നു. സംസ്‌കാരം പിന്നീട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top