സാവോപോളോ: തീവ്രവാദത്തിന്റെ പേരില്‍ ലോകം മുഴുവന്‍ ഇസ്ലാ തെറ്റിദ്ധരിക്കപ്പെടുന്ന സമയത്ത് ഖുറാനെ പ്രശംസിച്ച് വിശ്വ സാഹിത്യാകാരന്‍ പൗലോ കൊയ്‌ലോ.
വിശുദ്ധ ഖുറാന്‍ ലോകത്തെ മാറ്റിമറിച്ച പുസ്തകമെന്ന് വിഖ്യാത കഥാകാരന്‍ പൗലോ കൊയ്‌ലോ. അന്താരാഷ്ട്ര പുസ്തക വിപണിയിലെ ബെസ്റ്റ് സെല്ലിംഗ് ബുക്കുകളുടെ തമ്പുരാനായ പൗലോ കൊയ്‌ലോ തന്റെ ഫേസ്ബുക്ക് പേജിലാണ് ഖുറാനെയും ഇസ്‌ളാമിനെയും പുകഴ്ത്തിയത്.
എക്‌സിബിഷന്‍ എന്ന തലക്കെട്ടിനു കീഴില്‍ ഖുറാന്റെ ഒരു ചിത്രത്തോടൊപ്പം ഈമാസം ആദ്യമാണ് ലോക സാഹിത്യകാരന്റെ പോസ്റ്റ് വന്നത്. സാമൂഹ്യ മാധ്യമത്തില്‍ വലിയ ശ്രദ്ധനേടുകയും ചെയ്തു. ഈ പോസ്റ്റിന് 36,000 ലൈക്കുകളും 3000 ഷെയറുകളും ഉണ്ടായി. അതേ സമയം ഹിബാ ബി ഡക്കാക്ക് എന്നയാള്‍ ഇതിനോട് മോശമായിട്ടാണ് പ്രതികരിച്ചത്. കൊയ്‌ലോയുടെ പോസ്റ്റിന് അക്രമത്തിന്റെയും പാതകത്തിന്റെയും പുസ്തകം എന്ന വിശേഷണം നടത്തി പ്രതികരിച്ചപ്പോള്‍ അത് ശരിയല്ലെന്ന് കൊയ്‌ലോയുടെ മറുപടിയും വന്നു.
താനും ഒരു ക്രിസ്ത്യാനി ആണെന്നും നൂറ്റാണ്ടുകളായി നമ്മുടെ മതം അക്രമത്തിലൂടെ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നതെന്നും കൊയ്‌ലോ പറയുന്നു. ‘കുരിശു യുദ്ധം’ എന്ന പദത്തിന്റെ അര്‍ത്ഥം നിഘണ്ടുവില്‍ തെരഞ്ഞാല്‍ മാത്രം മതി ഇക്കാര്യം ബോദ്ധ്യപ്പെടാന്‍. മന്ത്രവാദിനികള്‍ എന്നാരോപിച്ച് സ്ത്രീകളെ കൊന്നൊടുക്കി.
ഗലീലിയോ ഗലീലിയെ പോലെയുള്ളവരുടെ കാര്യത്തില്‍ ശാസ്ത്രത്തെ തടയാന്‍ ശ്രമിച്ചു. ഇതൊന്നും മതത്തിന്റെ കുറ്റമായിരുന്നില്ല. പക്ഷേ ജനങ്ങള്‍ മതങ്ങളെ ഉപചാപത്തിനായി ഉപയോഗിച്ചു.അക്ഷരപ്രതിഭയുടെ മറുപടി കമന്റുകള്‍ അനേകര്‍ സ്വീകരിക്കുകയും 5,000 ലൈക്കുകള്‍ വരികയും ചെയ്തു..