വെറും എട്ട് രൂപയ്ക്ക് ഗ്യാസ് ബുക്ക് ചെയ്യാം..! ഉപഭോക്താക്കൾക്ക് ഓഫറുമായി പേ ടിഎം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വ്യത്യസസ്തമായ ഓഫറുമായി പേ ടി.എം. ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്കായി വ്യത്യസ്തമായ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് പേ ടി.എം. പേ ടി.എം ഓഫർ അനുസരിച്ച് വെറും എട്ട് രൂപയ്ക്ക് വരെ നിങ്ങൾക്ക് ഗ്യാസ് ബുക്ക് ചെയ്യാൻ സാധിച്ചേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂൺ 30 ന് രാത്രി 11.59 വരെയായിരിക്കും ഈ ഓഫർ ലഭ്യമാവുക. ക്യാഷ് ബാക്ക് ആയാകും പണം ലഭിക്കുക. പേടിഎമ്മിലൂടെ ആദ്യമായി ഗ്യാസ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ക്യാഷ് ബാക്കിനുള്ള അവസരമുള്ളത്. മുഴുവൻ പണം അടച്ച് ഗ്യാസ് ബുക്ക് ചെയ്താൽ 10 രൂപ മുതൽ 800 രൂപവരെ ക്യാഷ് ബാക്ക് നേടുന്നതിനുള്ള അവസരമാണ് പേടിഎം ഒരുക്കിയിരിക്കുന്നത്.

ഓഫർ ലഭിക്കാൻ പേടിഎം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുകയാണ്. ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് എന്നീ ഓപ്ഷനുകൾ ഇതിൽ കാണാം.

കൺസ്യൂമർ നമ്പർ ഉപയോഗിച്ച് ഉപഭോക്താവിന് ഗ്യാസ് ബുക്ക് ചെയ്യാൻ സാധിക്കും. ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ആദ്യം മുഴുവൻ പണം അടച്ച് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യണം. തുടർന്ന് ലഭിക്കുന്ന സ്‌ക്രാച്ച് കാർഡിൽ അറിയാം നിങ്ങൾക്ക് എത്ര രൂപ ക്യാഷ് ബാക്ക് ആയി ലഭിക്കുമെന്നത്.

Top