ശ്രീകണ്ഠപുരം: പുതിയതായി ചാര്‍ജ്ജെടുത്ത സ്റ്റേഷനില്‍ സുരേഷ് ഗോപി കളിച്ച എസ് എസ് ഐക്കെതിരെ നാട്ടുകാര്‍ ഹര്‍ത്താല്‍ വരെ നടത്തിയതോടെ പയ്യാവൂര്‍ എസ് ഐയെ ഒടുവില്‍ സ്ഥലം മാറ്റി. പുതിയ എസ് ഐ ബാച്ചില്‍ പ്രബോഷന്‍ പൂര്‍ത്തിയാക്കും മുമ്പാണ് എസ് ഐ ബിജു പ്രകാശ് നടപടി നേരിട്ടത്. കണ്ണൂര്‍ പയ്യാവൂര്‍ സ്റ്റേഷനില്‍ ചാര്‍ജ്ജെടുത്ത് ഒരു മാസം തികയും മുമ്പേ സ്ഥലം മാറ്റം കിട്ടിയതോടെ പുതിയ ബാച്ചില്‍ അച്ചടക്ക നടപടി നേരിടുന്ന ആദ്യ എസ് ഐയായും ബിജു പ്രകാശ് മാറി. സ്റ്റേഷനില്‍ ചാര്‍ജ്ജെടുത്ത ദിവസം മുതല്‍ വാഹന പരിശോധനയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കലായിരുന്നു ഇയാളുടെ പണി. ഇതിനെതിരെ നാട്ടുകാര്‍ പല തവണ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം പൈസക്കരയില്‍ ഒട്ടോ തൊഴിലാളിയെ മര്‍ദ്ദിച്ചതാണ് ഏറ്റവുമൊടുവില്‍ ബിജുപ്രകാശിനെതിരെ ഉയര്‍ന്ന പരാതി. ഇതോടെയാണ് പയ്യനൂര്‍ സ്റ്റേഷനില്‍ നിന്ന് സ്ഥലമാറ്റത്തിനും വഴിയൊരുങ്ങിയത്. പൈസക്കരിയിലെ ഓട്ടോഡ്രൈവറായ അനീഷിനെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പൈസക്കരിയില്‍ തിങ്കളാഴ്ച കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
പയ്യാവൂര്‍, പൈസക്കരി ടൗണുകളില്‍ ഓട്ടോകളും പണിമുടക്കിയിരുന്നു. മര്‍ദനമേറ്റ അനീഷ് (24) തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഓട്ടോസ്റ്റാന്‍ഡിനടുത്ത വെയിറ്റിങ് ഷെഡ്ഡില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ പയ്യാവൂര്‍ എസ്.ഐ. അകാരണമായി മര്‍ദിച്ചെന്നാണ് പരാതി. നാട്ടുകാരും ഓട്ടോതൊഴിലാളികളും സംഭവം കണ്ട് ഓടിയെത്തുമ്പോഴേക്കും എസ്.ഐ. പോലീസ് വാഹനത്തില്‍ കയറിപ്പോയെന്ന് തൊഴിലാളികള്‍ പറയുന്നു. സംഭവം സംബന്ധിച്ച് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്‍ എസ്.പി.ക്ക് പരാതി നല്കി.
ലോക്കല്‍ സ്റ്റേഷനിലെ എസ് ഐയെകൊണ്ട് പൊറുതി മുട്ടി ഹര്‍ത്താല്‍ നടത്തേണ്ട ഗതികേടില്‍ വരെ നാട്ടുകാരെത്തി ഇതിനെ തുടര്‍ന്നാണ് ഇയാളെ സ്ഥലം മാറ്റാന്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ മാസമാണ് പുതിയ ബാച്ച് എസ് ഐമാരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളുടെ ചുമതല നല്‍കിയത്.