സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട വീട്ടമ്മയ്ക്ക് മയക്കുമരുന്ന് നൽകി സുഹൃത്തുക്കളുമായി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതി അറസ്റ്റിൽ

പഴയങ്ങാടി: മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടന്‍ റിഷാദ് മൊയ്തീനാണ് (28) പിടിയിലായത്.

കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതനുസരിച്ചു ഇയാളെ താമസസ്ഥലം വളഞ്ഞു അറസ്റ്റു ചെയ്യുകയായിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇയാള്‍ ഫോണ്‍ നമ്പര്‍ വാങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടില്‍ എത്തിയ മുഹ്സിന്‍ വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നല്‍കി ലഹരിക്ക് അടിമയാക്കി. സുഹൃത്തുക്കളുമൊത്ത് വീട്ടിലെത്തിയ ഇയാള്‍ ലഹരി മരുന്ന് നല്‍കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

വീട്ടമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
ഇയാള്‍ അടുത്തിടെ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ എത്തിയതായി കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Top