
ദുബായ്: കേരളത്തിലെ പ്രധാന മുന്നണികളെയും മറ്റ് ചെറിയ പാര്‍ട്ടികളെയും ആശ്ചര്യത്തിലാക്കി താന്‍ നേടിയ വിജയം പ്രവാസി മലയാളികളടക്കമുള്ളവരുടെ പിന്തുണയിലൂടെയാണെന്നും അവരുടെ പ്രാര്‍ത്ഥനയും പ്രയത്നവുമാണ് തന്നെ ഈ നിലയില്‍ എത്തിച്ചതെന്നും പിസി ജോര്‍ജ് എംഎല്‍എ വ്യക്തമാക്കി.
പ്രവാസികളുടെ പൂര്‍ണ്ണ പിന്തുണയോടെ ജനപക്ഷ സാംസ്‌കാരിക കൂട്ടായ്മയ്ക്ക് രൂപം നല്‍കാന്‍ താന്‍ ഇതിനകം മുന്നിട്ടറങ്ങിയെന്നും പിസി ജോര്‍ജ് പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരെ അഴിമതിക്കെതിരെ ശബ്ദിക്കാന്‍ സാധാരണക്കാരന് അവസരം നിഷേധിച്ചിരിക്കുകയാണ് കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍.., എന്നാല്‍ പുതിയ സംഘടന രൂപീകരിച്ച അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുന്നതോടെ കൂടുതല്‍ ആളുകള്‍ സംഘടനയില്‍ എത്തിച്ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു ജനങ്ങളുടെ സംഘടനയാണ് അവരുടെ പ്രയാസങ്ങളും പരാതികളും അധികാരികളിലെത്തിക്കാന്‍ കഴിയുന്ന ശക്തമായ അടിത്തറയോടുള്ള സാമൂഹിക സാംസ്‌കാരിക സംഘടന.