തിടനാട്: ബിജെപിയെ സഹായിക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയും യു.ഡി.എഫ് പുലര്‍ത്തുന്നതെന്ന് ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് സെക്യുലര്‍ തിടനാട് സംഘടിപ്പിച്ച നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരായ മന്ത്രിമാരുടെ ഭരണ വൈകല്യം മറികടക്കാന്‍ വര്‍ഗ്ഗീയതയെ ആശ്രയിക്കുകയാണ് ഉമ്മന്‍ചാണ്ടി. ബി.ജെ.പി ജയിക്കും എന്ന് ഭയപ്പെടുത്തിയാണ് അരുവിക്കരയില്‍ കരകയറുന്നത്. ഇത് ഏറ്റവും ഗുണം ചെയ്തത് ബി.ജെ.പിക്കാണ്. ഇനിവരുന്ന തിരഞ്ഞെടുപ്പുകളില്‍ സംസ്ഥാനം മുഴുനവന്‍ ഈ നയം തുടരാനാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. ചില മണ്ഡലങ്ങളില്‍ ഇത് ബി.ജെ.പി വിജയിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ധിപ്പിച്ച ഭൂനികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത് അപരാധമാണോ. കേരള കോണ്‍ഗ്രസ് കര്‍ഷകന്‍െറ രക്ഷക്കുള്ള പാാര്‍ട്ടിയാണ്. എന്നാല്‍ ഭൂനികുപതി വര്‍ധിപ്പിച്ചതടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ കര്‍ഷകനെ ദ്രോഹിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ തുടരുന്നത്. ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിയെന്ന നിലയില്‍ കര്‍ഷകനെ ദ്രാഹിക്കുന്ന നിലപാടാണ് പി.സി.ജോര്‍ജ് തിടനാട് ചോദ്യം ചെയ്തത്. മന്ത്രി മാണിയെയോ മറ്റാരെയെങ്കിലുമോ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. നിയമസഭയില്‍ പാര്‍ട്ടി അംഗമെന്ന നിലയില്‍ സംസാരിക്കാന്‍ അവസരമില്ലാത്ത ജോര്‍ജ് രണ്ട്് മന്ത്രിമാരുള്ള വേദിയില്‍ സര്‍ക്കാര്‍ തുടരുന്ന കര്‍ഷക ദ്രോഹ കര്‍ഷകകരുടെ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുമ്പോള്‍ ജോര്‍ജിന്‍്റെ മൈക്ക് തടസ്സപ്പെടുത്തുകയായിരുന്നു. ഇത് തെറ്റാണ് പിള്ള വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണിയുടെ ഭൂരിപക്ഷം 5000-ല്‍ താഴെയാണ്. ജോര്‍ജിന്‍്റെ പഴയ നിയോജകമണ്ഡലത്തിലെ ആറു വാര്‍ഡുകളില്ലായിരുന്നുവെങ്കില്‍ മാണി നിയമ സഭ കാണില്ലായിരുന്നു. അടുത്ത തെരഞ്ഞെടുപ്പ് മാണിക്ക് ഇത് വ്യക്തമാകുമെന്നും പിള്ള പറഞ്ഞു.
തിടനാട് മണ്ഡലം പ്രസിഡന്‍്റ് ബാബു വടക്കേമുറി അധ്യക്ഷത വഹിച്ചു.പി.സി.ജോര്‍ജ് എം.എല്‍.എ.മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്‍്റ് കെ.എഫ്.കുര്യന്‍ കളപ്പുരയ്ക്കപ്പറമ്പപില്‍,മുഹമ്മദ് സക്കീര്‍. തോമസ് കണ്ണന്തറ, തോമസ് വടകര, ജോര്‍ജ് മണിക്കൊമ്പോല്‍, ദേവസ്യാച്ചന്‍ വിളയാനി, സി.ഡി.സെബാസ്റ്റ്യന്‍, ടോമി ഈറ്റത്തോട്, ജോമി പഴേട്ട്, അഡ്വ.ജോര്‍ജ് കുട്ടി കാക്കനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.