പൂഞ്ഞാര്‍ എം എല്‍ എ പി.സി.ജോര്‍ജിനെതിരെ സ്പീക്കര്‍ നടപടി എടുത്തു.പി സി ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് സ്‍പീക്കര്‍ അയോഗ്യനാക്കി. പി സി ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ ഹര്‍ജി സ്‍പീക്കര്‍ എന്‍ ശക്തന്‍ സ്വീകരിക്കുകയായിരുന്നു.ജോര്‍ജ് നല്‍കിയ രാജി തളളിയാണ് നടപടി. പിസി ജോര്‍ജിന്റെ രാജി സ്വീകരിച്ചില്ല. അയോഗ്യത മുന്‍കാല പ്രബല്യത്തോടെയാണെന്ന് സ്പീക്കര്‍. 13-ാം നിയമ സഭയുടെ കാലവധി തീരുന്നത് വരെ പിസിയെ സ്പീക്കര്‍ അയോഗ്യനാക്കി. ജൂണ്‍ മൂന്നുമുതലാണ് അയോഗ്യതെന്നും ജോര്‍ജ് സ്വമേധയാ കേരള കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിച്ചതായി തെളിഞ്ഞതായും സ്പീക്കര്‍ പറഞ്ഞു.പി സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന തോമസ് ഉണ്ണിയാടന്റെ ഹര്‍ജിയിലാണ് സ്പീക്കര്‍ എന്‍.ശക്തന്‍ വിധി പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് അയോഗ്യതയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂലൈ 21 ന് നല്‍കിയ ഹര്‍ജിയില്‍ തെളിവെടുപ്പിനും വിസ്താരത്തിനും ശേഷമാണ് വിധി പറയുന്നത്. പി.സി ജോര്‍ജ് നല്‍കിയ സാക്ഷിപ്പട്ടികയില്‍ നിന്നായിരുന്നു മൊഴിയെടുത്തത്, ഇതനുസരിച്ച് മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ , ടി.എന്‍ പ്രതാപന്‍ , വി,ഡി സതീശന്‍, എ. പ്രദീപ് കുമാര്‍, വി.എസ് സുനില്‍കുമാര്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തിരുന്നു.