റീട്ടെയിൽ വിഭാഗത്തിൽ 78% സബ്‌സ്‌ക്രൈബ് ചെയ്ത് 1479 കോടി രൂപയാണ് നേടിയത്. അതേസമയം നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ റിസർവ്ഡ് ഭാഗം 2% സബ്‌സ്‌ക്രൈബു ചെയ്‌തു. യോഗ്യതയുള്ള സ്ഥാപനങ്ങൾ വാങ്ങുന്നവരുടെ ഭാഗം 6% സബ്‌സ്‌ക്രൈബുചെയ്‌തു. മൊത്തത്തിൽ 18% ഇഷ്യുവാണ് സബ്‌സ്‌ക്രൈബ് ചെയ്തത്.
1 രൂപ മുഖവിലയുള്ള 8,300 കോടി രൂപ മൂല്യമുള്ള പ്രൈമറി ഇക്വിറ്റി ഓഹരികളും ഓഫർ ഫോർ സെയിലിൽ നിലവിലുള്ള ഓഹരിയുടമകളുടെ 10,000 കോടി രൂപ മൂല്യമുള്ള ഓഹരികളിമാണ് ഓഫറിൽ ഉള്ളത്.
ഐ.പി.ഒയിലൂടെ 16,600 കോടി രൂപ സമാഹരിക്കാനാണ് സെബി അനുമതി നല്‍കിയത്. ഇതില്‍ 8,300 കോടി രൂപ പുതിയ ഒാഹരി വില്‍പനയിലൂടെയും ബാക്കി തുക ഓഫര്‍ ഫോര്‍ സെയിലിലൂടെയും സമാഹരിക്കുകയാണ് ലക്ഷ്യം.
പ്രാഥമിക വിപണിയില്‍നിന്ന് സമാഹരിക്കുന്ന 4,300 കോടി രൂപ വിൽപന മേഖല വിപുലീകരണത്തിനുൾപ്പെടെയും 2000 കോടി ഏറ്റെടുക്കലുകള്‍ക്കും 25 ശതമാനം മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വകയിരുത്തും.