മഅദനിയുടെ മോചനമാവശ്യപ്പെട്ട് ആയിരങ്ങളുടെ പ്രതിഷേധം; കരുത്ത് തെളിയിച്ച് പിഡിപി

സുല്‍ത്താന്‍ ബത്തേരി: മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് ‘ജീവന്‍ തരാം മഅ്ദനിയെ തരൂ’ എന്ന മുദ്രാവാക്യവുമായി പി.ഡി.പി സംസ്ഥാന കമ്മിറ്റി ബഹുജന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.കര്‍ണാടക നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് അതിര്‍ത്തിയായ മൂലഹള്ളയില്‍ പൊലീസ് തടഞ്ഞതിനത്തെുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു. വിവിധ ജില്ലകളില്‍നിന്നായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. മഅ്ദനിക്ക് മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു വെന്നാരോപിച്ചാണ് ലോക മനുഷ്യാവകാശ ദിനത്തില്‍ മാര്‍ച്ച് നടത്തിയത്.

കല്ലൂരില്‍നിന്ന് പത്ത് കിലോമീറ്റര്‍ കാല്‍നടയായാണ് മാര്‍ച്ച് മൂലഹള്ളയിലത്തെിയത്. മാര്‍ച്ച് തടയുന്നതിന് ഗുണ്ടല്‍പേട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോ ധനാജ്ഞ പ്രഖ്യാപിച്ചു. കേരളത്തില്‍നിന്നും കര്‍ണാട കയില്‍നിന്നുമായി ആയിരത്തോളം പൊലീസുകാരെയും വിന്യസിച്ചു. രാവിലെ പത്തുമണിയോടെ ആരംഭിച്ച മാര്‍ച്ച് വൈകീട്ട് നാലിനാണ് അവസാനിച്ചത്. 5000ത്തോ ളം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മുത്തങ്ങയില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മഅ്ദനിക്ക് ജയിലില്‍ തുടരേണ്ടിവരുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാലുമാസത്തിനുള്ളില്‍ മഅ്ദനിയുടെ കേസില്‍ തീര്‍പ്പ് കല്‍പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ട് രണ്ടുവര്‍ഷമായി. അദ്ദേഹത്തിന്റെ ചികിത്സ പോലും നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാ ണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, നേതാക്കളായ കെ.ഇ. അബ്ദുല്ല, മുജീബ് റഹ്മാന്‍, ശശികുമാരി, നിസാര്‍ മത്തേന്‍, വര്‍ക്കല രാജന്‍ എന്നിവര്‍ സംസാരിച്ചു.

Top