സര്‍ബത്ത് കുടിക്കാന്‍ ഉമ്മച്ചിക്കുട്ടിയായി മാറിയ പേളി

കോഴിക്കോടന്‍ സര്‍ബത്ത് കുടിക്കാന്‍ ഉമ്മച്ചി കുട്ടിയുടെ വേഷത്തില്‍ നടിയും അവതാരകയും മോട്ടിവേഷണല്‍ സ്പീക്കറുമായ പേളി മാണി എത്തി. കൂടെ അഭയയും ഉണ്ട്. ഹിജാബും കൂളിംഗ് ഗ്ലാസും ധരിച്ച് പേളിയും അഭയയും കടയ്ക്ക് മുന്നിലെത്തി. കുറേപേര്‍ സര്‍ബത്തിനായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ആരും പേളിയെ തിരിച്ചറിഞ്ഞില്ല. സാധാരണ ആള്‍ക്കാരെ പോലെ നിന്ന് പേളി സര്‍ബത്ത് കുടിച്ച് കടല്‍തീരത്തേക്ക് പോയി. അവിടെ ഉപ്പിലിട്ട നെല്ലിക്ക, മാങ്ങ വില്‍ക്കുന്ന കടയിലും കയറി.

വിവാഹം കഴിക്കാന്‍ പോകുന്നയാളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പേളി ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. ഒരുപാടു ലുക്കൊന്നും വേണ്ട, നോര്‍മല്‍ ആയിട്ടുള്ള ശാന്തനായ ഒരാള്‍ മതിയെന്നാണ് പേളി പറഞ്ഞത്. സിനിമാ അഭിനയവും അച്ഛനോടൊപ്പം നടത്തുന്ന പോള്‍&പേളി എന്ന മോട്ടിവേഷണല്‍ ട്രെയിനിങ് കമ്പനിയുടെ നടത്തിപ്പിന്റെ തിരക്കിലുമാണിപ്പോള്‍ കക്ഷി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top