ഈ പ്രണയത്തെ പരാജയപ്പെടുത്താന്‍ ശ്രമമുണ്ടോ? പേളിയുടെയും ശ്രീനിഷിന്റെയും പോസ്റ്റുകള്‍ക്ക് പിന്നിലെന്ത്

ബിഗ് ബോസ് മലയാളത്തിലെ റണ്ണറപ്പാണ് പേളിമാണി. ബിഗ്‌ബോസ് വീടിനകത്തെ ശ്രീനിഷുമായുള്ള പ്രണയത്തിന്റെ പേരിലാണ് പേളി കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ അവസാനിച്ചെങ്കിലും തന്റെ പ്രണയിനിയായ പേളിയെ മറക്കാന്‍ ഒരുക്കമല്ലെന്ന ഉറച്ച തീരുമാനത്തിലാണ് ശ്രീനിഷ്.

രണ്ടുപേരും കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ അതിന് തെളിവാണ്. നൂറുദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയെന്ന് പറഞ്ഞുകൊണ്ടാണ് പേളി ശ്രീനിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ചുരുളമ്മേ എവിടെയാ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ശ്രീനിയുടെ പോസ്റ്റ്. പേളിഷ്, മിസ്സിംഗ് യൂ എന്നിങ്ങനെ ഹാഷ്ടാഗുകളോടെയായിരുന്നു പോസ്റ്റുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഈ പോസ്റ്റുകള്‍ ആരാധകര്‍ക്കിയയില്‍ സംശയങ്ങള്‍ക്കും ഇടനല്‍കിയിട്ടുണ്ട്. തങ്ങളുടെ ബന്ധത്തെ തടയാന്‍ ചിലരുണ്ടെന്ന് ഇവര്‍ കരുതുന്നുണ്ടോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്. പ്രണയത്തിനെ ഇത്തരത്തില്‍ വിരഹത്തിലേക്ക് കൊണ്ട് പോകുന്നതിന് ചിലരുടെ എതിര്‍്പപിനെ മറികടക്കാനാണെന്നും ആരാധകര്‍ പറയുന്നു.

വാശിയേറിയ മത്സരത്തിനൊടുവില്‍ സാബു മോനാണ് ബിഗ് ബോസ് വിജയിയായത്. പേളിക്കായിരുന്നു രണ്ടാം സ്ഥാനം. സീസണ്‍ ഒന്നിന് പര്യവസാനമായപ്പോള്‍ തന്നെ പ്രേക്ഷകരുടെ മനസില്‍ ഉയര്‍ന്ന ചോദ്യം ശ്രീനിഷും പേളിയും തമ്മിലുള്ള വിവാഹമായിരുന്നു.

എന്നാല്‍ ഇവരുടെ പ്രണയം ഷോയുടെ റേറ്റിംഗിന് വേണ്ടി സംഘാടകര്‍ മനപൂര്‍വം ഒരുക്കിയ പദ്ധതിയാണെന്നുവരെ പലര്‍ക്കും സംശയമുണ്ടായിരുന്നു. ശ്രീനിഷിനെ ഒത്തിരി ഇഷ്ടമാണെന്ന് പേളി തന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ലൈവ് വീഡിയോയില്‍ പ്രേക്ഷകരോട് പറഞ്ഞിരുന്നു. പേളിയുമായുള്ള വിവാഹത്തെക്കുറിച്ച് താന്‍ ഏറെ ആത്മവിശ്വാസത്തിലാണെന്നും ശ്രീനിഷ് പ്രതികരിച്ചു.

Top