തമിഴിലെ ഓവിയ-ആരവ് ചരിത്രം ആവര്‍ത്തിക്കുമോ? പേളി ശ്രീനിഷ് ബന്ധം ബിഗ് ബോസ് നേടുമോ?

മലയാളം ബിഗ് ബോസിലെ ശ്രീനിഷ് പേളി പ്രണയം തമിഴ് ബിഗ് ബോസിലെ ഓവിയെ ആരവ് പ്രണയത്തിന് തുല്യമാകുന്നുവോ? ബിഗ് ബോസ് തമിഴ് പതിപ്പിലൂടെയാണ് മലയാളി താരം ഓവിയ ഹെലന്‍ ശ്രദ്ധിക്കപ്പെട്ടത്. ഷോയിലെ ആരവുമായുള്ള പ്രണയമാണ് ഓവിയെ ഇത്രയേറെ പ്രശസ്തയാക്കിയത്. എന്നാല്‍ ഈ പ്രണയത്തിലൂടെയാണ് ആരവിന് ബിഗി ബോസ് നേടാനായത്.

ഷോയില്‍ ഓവിയയുടെ പ്രണയം ആരവ് നിഷേധിച്ചതിനെ തുടര്‍ന്ന് ഓവിയ ബിഗ് ബോസ് ഹൗസില്‍ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് സൈക്കോളജിസ്റ്റ് തന്നെ ഓവിയയോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഓവിയ ബിഗ് ബോസ് ഹൗസിലെ സ്വിമ്മിങ് പൂളില്‍ ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആരവിനോടുള്ള പ്രണയത്തിന്റെ സമ്മര്‍ദ്ദത്തില്‍ സംഭവിച്ചതാണത്. ഒടുവില്‍ ഓവിയ സ്വമേധയാ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങി. മാനസിക സമ്മര്‍ദ്ദം കാരണമാണ് താന്‍ ബിഗ് ബോസ് വിടുന്നതെന്നാണ് ഓവിയ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ഓവിയ ഒരു സ്റ്റാറായി മാറിക്കഴിഞ്ഞിരുന്നു. ഓവിയയുടെ നിഷ്‌കളങ്കതയെ ഇഷ്ടപ്പെട്ട തമിഴകം ഓവിയ ആര്‍മി എന്നൊരു ഫാന്‍സ് സംഘടയും രൂപീകരിച്ചു. സ്റ്റില്‍ ഐ ലവ്വ് യു ആരവ് എന്നാണ് കമലഹാസനോട് അവസാനമായി ഓവിയ പറഞ്ഞ്. ആരവിനോടുള്ള പ്രണയത്തില്‍ മാത്രം ഓവിയ ഒരു മാറ്റവും വരുത്തിയില്ല. തന്റെ പ്രണയം സത്യമാണെന്നും ഒരുനാള്‍ എനിക്കത് തിരിച്ചുകിട്ടുമെന്നും ഓവിയ പറഞ്ഞിരുന്നു.

എന്നാല്‍ ഓവിയയുടെ വാക്കുകള്‍ വേറൊരു രീതിയിലാണ് ആരാധകര്‍ ഏറ്റെടുത്തത്. ഓവിയെ ആര്‍മി രണ്ടും കല്‍പ്പിച്ച് ഇറങ്ങി. അവര്‍ ആരവിനായി കാമ്പയിന്‍ തന്നെ നടത്തി. അവസാനം ആരവ് ബിഗ് ബോസ് നേടുകയായിരുന്നു. ഇതേ രീതിയിലാണ് ശ്രീനി പേളി ബന്ധവും എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീനിഷ് പേളിയിലൂടെ ബിഗ് ബോസ് നേടുമോ എന്ന് കണ്ടറിയാം.

Top