![](https://dailyindianherald.com/wp-content/uploads/2016/07/pema.jpg)
ഇറ്റാനഗര്‍: രാഷ്‌ട്രീയ പ്രതിസന്ധികള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അരുണാചലിന്‍റെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയാണ് പേമ ഖണ്ഡു.
അരുണാചലിന്‍റെ മുഖ്യമന്ത്രിമാരില്‍ മൂന്നാമത്തെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് പേമ. 29ാം വയസില്‍ മുഖ്യമന്ത്രിയായ പ്രേം ഖണ്ഡുവാണ് അരുണാചലിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. ചോവ്ന മെയ്ന്‍ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. കോണ്‍ഗ്രസ് നിയമസഭാ നേതാവ് സ്ഥാനത്ത് നിന്ന് നബാം തുക്കി മാറിയതോടെയാണ് നാടകീയമായി ആയിരുന്നു ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഉണ്ടായത്. 44 എംഎല്‍എമാരും ഏകകണ്ഡമായാണ് കണ്ഡുവിനെ നേതാവായി തെരഞ്ഞെടുത്തത്.
12 മന്ത്രിമാരടങ്ങിയ പുതി മന്ത്രിസഭയാകും അരുണാചലില്‍ നിലവില്‍ വരിക. മുന്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്‍റെ മകനാണ് പേമ ഖണ്ഡു. ഹെലികോപ്റ്റര്‍ അപകടത്തില്‍ ദോര്‍ജി ഖണ്ഡു മരിച്ചതിനെ തുടര്‍ന്നാണ് പേമ ഖണ്ഡു പാര്‍ലമെന്‍ററി രംഗത്തേക്ക് വരുന്നത്.