ചെന്നൈ : സ്വാമിയുടെ ജനനേന്ദ്രിയമ മുറിച്ച കഥ മാറും മുൻപേ ഇതാ മറ്റൊരു സംഭവം അവിഹിതബന്ധം ആരോപിച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി പഴ്സിലിട്ട് സ്ഥലംവിട്ട യുവതി അറസ്റ്റില്‍. കുടുംബ വഴക്കിനെ തുടര്‍ന്നാണ് നാലുകുട്ടികളുടെ മാതാവായ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് പഴ് സിലാക്കി സ്ഥലവിട്ടത്. ചെന്നൈ സ്വദേശിനി സരസുവാണ് ഭര്‍ത്താവായ ജഗദീശന്റെ ജനനേന്ദ്രിയം മുറിച്ചത് . തുടര്‍ന്ന് വി കോട്ടയിലെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചു. എന്നാല്‍ ഇവിടെ എത്തും മുമ്ബ് തന്നെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പതിനാല് വര്‍ഷം മുമ്ബാണ് സരസുവും ജഗദീശനും വിവാഹിതരായത്. വ്യത്യസ്ത സമുദായങ്ങളില്‍പെട്ട ജഗദീശനും സരസുവും പ്രണയിച്ചാണു വിവാഹം കഴിച്ചത്. സരസു വാണിയാര്‍ സമുദായത്തിലും ജഗദീശ് ഷെഡ്യൂള്‍ഡ് കാസ്റ്റിലും ഉള്‍പ്പെട്ടതായിരുന്നു. ഗുഡിയാട്ടത്തിലെ ഗാര്‍മെന്റ് യൂണിറ്റിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. എന്നാല്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്ബ് ഇരുവരും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകനും മൂന്നു പെണ്‍കുട്ടികളുമടക്കം നാലുമക്കളാണുള്ളത്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് താമസിച്ചുതുടങ്ങിയതോടെ മക്കള്‍ ഗുഡിയാട്ടത്തിലെ മുത്തശ്ശിയുടെയേും മുത്തച്ഛന്റേയും കൂടെയാണ് താമസിക്കുന്നത്. അവിടെയുള്ള സ്കൂളിലാണ് കുട്ടികള്‍ പഠിക്കുന്നത്.
ഇതില്‍ മൂത്ത മകന്റെ പിറന്നാള്‍ ജുലൈ 17 ന് ആഘോഷിക്കാനായി ബുധനാഴ് ച ഇരുവരും ഒത്തു ചേര്‍ന്നിരുന്നു. എന്നാല്‍ മകന്റെ അഭ്യര്‍ത്ഥന മാനിച്ച് സരസു അന്ന് വീട്ടില്‍ പോകാതെ അവിടെത്തന്നെ കഴിഞ്ഞു. തുടര്‍ന്ന് രാത്രിയില്‍ മദ്യപിച്ചെത്തിയ ജഗദീശന്‍, താന്‍ മറ്റൊരു സ്ത്രീയുമായി ഇഷ്ടത്തിലാണെന്നും വിവാഹത്തിന് തയ്യാറെടുക്കുകയാണെന്നും ഭാര്യയ്ക്ക് വയസായതാണ് അതിനു കാരണമെന്നും പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി വഴക്കുകൂടുകയും പിന്നീട് ജഗദീഷ് കിടന്നുറങ്ങുകയും ചെയ്തു. എന്നാല്‍ വ്യാഴ്ച ചുലര്‍ച്ചെ മൂന്നുമണിയോടെ എഴുന്നേറ്റ സരസു അടുക്കളയില്‍ നിന്നും കറക്കത്തിയെടുത്തുകൊണ്ടുവന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് അത് പഴ്സിലാക്കി സ്വന്തം വീട്ടിലേക്ക് തിരിച്ചു. ഇതിനിടെ വേദനകൊണ്ടുള്ള ജഗദീശന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് ജഗദീശനെ ഗുഡിയാട്ടത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്.