തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനുകള്‍ അടുത്ത മാസംമുതല്‍ ബാങ്കുകള്‍ വഴി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പെന്‍ഷന്‍കുടിശ്ശിക തപാലാപ്പീസുകള്‍ വഴി നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അത് മുടങ്ങിയതിനാലാണ് നടപടി.
പെന്‍ഷന്‍ വിതരണത്തിനായി 1350 കോടി രൂപ ഓണത്തിന് മുമ്പ് തപാലാപ്പീസുകള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ വിതരണം കാര്യക്ഷമമായില്ല. വ്യാപക പരാതികളെത്തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ മുതല്‍ ബാങ്കുകള്‍ വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
വിതരണം തടസ്സപ്പെട്ടത് സംബന്ധിച്ച് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാമിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.