ഐശ്വര്യയുടെ മകന്‍ മാത്രമല്ല ഷാരൂഖിന്റെ അച്ഛനും രവീണയുടെ ഭര്‍ത്താവും അഭിഷേക് ബച്ചന്റെ ഭാര്യയും: താരങ്ങളെ തേടി എത്തിയ ബന്ധുക്കള്‍ ഇവര്‍

സിനിമാ താരങ്ങളോടുള്ള ആരാധനയും ഭ്രമവും പലപ്പോഴും കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആരാധനയും ഭ്രമവും പരിധികള്‍ വിടുന്നതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. അവ പല തരത്തിലുള്ള അവകാശ വാദങ്ങളായും വളരുകയും ചെയ്യും. അത്തരത്തിലുള്ള സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ കൂട്ടത്തില്‍ ഏറ്റവും പുതിയത് മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായിയെ ചുറ്റിപ്പറ്റിയുള്ള വിവാദമാണ്. ആന്ധ്രസ്വദേശി സംഗീത് കുമാര്‍ എന്ന യുവാവ് താന്‍ ഐശ്വര്യയുടെ മകനാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. 1988ല്‍ ലണ്ടനില്‍ വച്ച് ഐ.വി.എഫ് ചികിത്സയിലൂടെയാണ് താന്‍ ജനിച്ചതെന്നും രണ്ടു വയസ്സ് വരെ ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ കൂടെ വളര്‍ന്ന താന്‍ 27 വയസ്സുവരെ ആന്ധ്രയിലെ ചോളപുരത്തായിരുന്നുവെന്നും യുവാവ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ ബന്ധുക്കള്‍ അമ്മയെ കുറിച്ചുള്ള തെളിവുകള്‍ നശിപ്പിച്ചതിനാലാണ് താന്‍ ഇത്രയും നാള്‍ വരാതിരുന്നതെന്നും ഇപ്പോള്‍ എനിക്കെല്ലാം അറിയാം. മറ്റൊന്നും വേണ്ട, അമ്മയുടെ കൂടെ താമസിച്ചാല്‍ മാത്രം മതി യുവാവ് പറയുന്നു. പറഞ്ഞു. 44 വയസ്സുള്ള ഐശ്വര്യക്ക് 27 വയസ്സുള്ള മകന്‍ ഉണ്ടായതിന്റെ യുക്തിയെ പലരും ചോദ്യം ചെയ്യുന്നുണ്ട്. ഇതെക്കുറിച്ച് ഐശ്വര്യ പ്രതികരിച്ചിട്ടില്ല.

മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു സ്ത്രീ ഷാരൂഖ് തന്റെ മകനാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. 1996 ല്‍ ആയിരുന്നു സംഭവം. കോടതിയെ സമീപിച്ച അവര്‍ മകനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു. കൂലിപ്പണി ചെയ്ത ജീവിക്കുന്ന തന്റെ കയ്യില്‍ നിന്ന് ഷാരൂഖിനെ നഷ്ടപ്പെടുകയായിരുന്നുവെന്നും സിനിമാ പോസ്റ്ററിലെ ചിത്രം കണ്ടപ്പോഴാണ് മകനെ തിരിച്ചറിഞ്ഞതെന്നും അവര്‍ അവകാശപ്പെട്ടു. അവരുടെ കൈവശം യാതൊരു തെളിവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന കോടതി ആ കേസ് തള്ളി.

പ്രശസ്ത നടന്‍ രാജ്കുമാറിന്റെ മകള്‍ വാസ്തവിക ഷാഹിദ് കപൂര്‍ തന്റെ ഭര്‍ത്താവാണെന്ന് അവകാശപ്പെട്ടിരുന്നു. 2012 ലാണ് സംഭവം. ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഷാഹിദിന് പിറകെ ഇവര്‍ ചുറ്റിത്തരിയുന്നത് പതിവായിരുന്നു. ഷാഹിദിന്റെ അപ്പാര്‍ട്ട്മെന്റില്‍ അവര്‍ അതിക്രമിച്ച് കയറിയപ്പോള്‍ വാസ്തവികയ്ക്കെതിരെ താരം പരാതി നല്‍കി.

രവീണ ഠണ്ഡനെ താന്‍ വിവാഹം കഴിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി 2014 ല്‍ ഒരു യുവാവ് രംഗത്തെത്തി. സിനിമ വിതരണക്കാരനായ അനില്‍ താഡാനിയുമായുള്ള രവീണയുടെ വിവാഹം 2004 ല്‍ കഴിഞ്ഞിരുന്നു. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുവാവ് രവീണയെ തനിക്ക് വേണമെന്ന് പറഞ്ഞ രംഗത്തെത്തിയത്. ഇതൊന്നു പോരാതെ അനില്‍ താഡാനി കാറില്‍ സഞ്ചരിക്കുമ്ബോള്‍ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്ബതികള്‍ ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും വാദിച്ച് കോടതിയെ സമീപിച്ചിരുന്നു. സിനിമാ മോഹം തലയ്ക്ക് പിടിച്ച് തങ്ങളുടെ മകന്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ നാട് വിട്ടുപോയെന്നും. കസ്തൂരി രാജ കുട്ടിയെ സ്വന്തമാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ കതിരേശന്‍ നല്‍കിയ ഹര്‍ജി നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി. ധനുഷ് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നാണ് കതിരേശനും മീനാക്ഷിയും പറയുന്നത്.

2007 ലാണ് അഭിഷേക് ബച്ചനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഉണ്ടാകുന്നത്. മോഡലിംഗ് രംഗത്ത് നിന്നുള്ള ഒരു പെണ്‍കുട്ടിയാണ് കഥയിലെ നായിക. അഭിഷേക് ഐശ്വര്യയെ വിവാഹം കഴിച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു യുവതിയുടെ ഭീഷണി. തുടര്‍ന്ന് മുംബൈയിലുള്ള ബച്ചന്റെ വീടിന് മുന്നിലെത്തി കൈത്തണ്ട മുറിച്ചു. അഭിഷേക് തന്നെ സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ വിവാഹം കഴിച്ചെന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ ഇത് തെളിയിക്കാന്‍ തക്കതായ ഒരു രേഖയും യുവതിയുടെ പക്കലുണ്ടായിരുന്നില്ല.

Top