ശരത്കാലത്തെ വരവേല്‍ക്കാന്‍ നഗ്നരായി കടലില്‍; സമാഹരിച്ച് മുപ്പതിനായിരം യൂറോ

ശരത് കാലത്തെ വരവേല്‍ക്കാന്‍ തണുത്ത കടലില്‍ വിവസ്തരായി അവര്‍ ഇറങ്ങി. സ്ത്രീ പുരുഷ ഭേതമില്ലാതെ നൂറുകണക്കിന് ആളുകളാണ് നൂല്‍ബന്ധമില്ലാതെ കടലില്‍ ഇറങ്ങിയത്.

bay1

ഇംഗ്ലണ്ടിലെ ഡ്രൂറിഡ്ഗ് കടലിലാണ് പ്രായഭേതമില്ലാത വെളുപ്പാന്‍ കാലത്ത് കുളിക്കാനായി ആളുകളെത്തിയത്. ശരത് കാലത്തെ വരവേല്‍ക്കുവാനുള്ള ഒരാഘോഷമാണ് നഗ്നരായിട്ടുള്ള ഈ കടല്‍ക്കുളി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

bay2

ആഘോഷത്തിന് എത്തുന്നവരെ സന്തോഷിപ്പിക്കുന്ന നിരവധി കലാപരിപാടികളും ബീച്ചില്‍ സജ്ജീകരിച്ചിരുന്നു. അതിരാവിലെ കടലില്‍ ഇറങ്ങിയവര്‍ തണുത്ത വെള്ളത്തില്‍ തിമിര്‍ക്കുന്നത് കാണാമായിരുന്നു.

bay3

മാറുന്ന കാലാവസ്ഥയെക്കുറിച്ചും മറ്റ് ലോക വിശേഷങ്ങളും ചര്‍ച്ച ചെയ്ത അവര്‍ ദുരിതത്തില്‍ പെടുന്നവരെ സഹായിക്കാനായി മുപ്പതിനായിരം യൂറോ സമാഹരിച്ചു.

bay4

Top