പെപ്‌സി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും; അഞ്ച് വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: പെപസി കുടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൊണ്ടയാട് സ്വദേശികളായ അഖില്‍ലാല്‍, ധന്യന്ത്, ആരോമല്‍, ശ്രുധിന്‍, അര്‍ജുന്‍ എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്പലപ്പടി കോപറേറ്റീവ് കോളജ് വിദ്യാര്‍ത്ഥികളായ ഇവര്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് പെപ്‌സി വാങ്ങിയത്. പാനീയം കുടിച്ച് അല്‍പസമയത്തിനകം തന്നെ കുട്ടികള്‍ക്ക് ഛര്‍ദിയും തലവേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് കുപ്പി പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് വ്യക്തമായത് . 24 11 2015നാണ് പെപ്‌സി പാക്ക് ചെയ്തിരുന്നത്. മൂന്ന് മാസമാണ് പെപ്‌സിയുടെ ഉപയോഗ കാലാവധി.സംഭവത്തെ തുടര്‍ന്ന് പൊലീസിലും ഭക്ഷ്യസുരക്ഷാ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top