ആർ്ത്തവ ദിവസങ്ങളിൽ സ്ത്രീകൾക്കു അവധി നൽകി ഇറ്റലി സർക്കാർ

സ്വന്തം ലേഖകൻ

റോം: തൊഴിലാളികളായ സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ച് ഇറ്റാലിയൻ പാർലമെന്റ്. യൂറോപ്പിൽ തന്നെ ആദ്യമായാണ് സ്ത്രീകൾക്ക് ഇത്തരത്തിൽ ഒരു അവധി നൽകാൻ സർക്കാർ നേരിട്ട് ഇടപെടുന്നത്.
മാസത്തിൽ മൂന്ന് ദിവസമാണ് അവധി ലഭിക്കുക. പാർലമെന്റ് പാസാക്കിയ നിയമം അംഗങ്ങൾ അംഗീകരിച്ചു. പുതിയ നിയമപ്രകാരം സ്ത്രീകൾക്ക് മറ്റ് പൊതു അവധികളോടൊപ്പം ആർത്തവത്തിനുള്ള അവധിയും നൽകാൻ ഇറ്റലിയിലെ മുഴുവൻ സ്ഥാപനങ്ങൾക്കും സർക്കാർ കർശന നിർദേശം നൽകി കഴിഞ്ഞു.
ഇത്തരം നിയമങ്ങൾ സ്ത്രീകൾക്ക് പ്രതിഫലം നൽകാൻ സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുമെന്ന വിമർശനവുമായി ഒരുപക്ഷം സ്ത്രീ സംരക്ഷണ പ്രവർത്തകർ മുന്നോട്ടുവന്നു. ഇത് സ്ത്രീകൾക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ആർത്തവത്തെ അംഗീകരിച്ചതിലൂടെയും സ്ത്രീകൾക്ക് അവധി നൽകുന്നതിലൂടെയും വലിയൊരു സാമൂഹിക മുന്നേറ്റത്തിനാണ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതെന്നും വിവിധ മേഖലകളിൽ നിന്നുള്ളവർ പ്രതികരിച്ചു. സാമൂഹ്യ പുരോഗതിയുടെ തുടക്കം എന്നാണ് ഇറ്റലിയിലെ പ്രമുഖ വനിതാ മാഗസിനായ മാരിയർ ഈ നിയമത്തെ വിശദീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top