കുട്ടികള്‍ക്കുള്ള കോര്‍ബെ വാക്സിന് അനുമതി

ന്യൂഡല്‍ഹി: കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള രാജ്യത്തെ രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്സിന് അനുമതി. ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇ ലിമിറ്റഡിന്റെ കോര്‍ബെവാക്സിനാണ് അടിയന്തര ഉപയോഗ അനുമതി ലഭിച്ചത്. 12-18 പ്രായക്കാരാകും വാക്സിന്‍ ഗുണഭോക്താക്കള്‍.

അഞ്ചു മുതല്‍ 18 വയസു വരെയുള്ളവരില്‍ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് കഴിഞ്ഞ സെപ്റ്റംബറിലാണു ബയോളജിക്കല്‍ ഇ-യ്ക്ക് അനുമതി ലഭിച്ചത്. 28 ദിവസത്തെ ഇടവേളയില്‍ രണ്ടു ഡോസ് വാക്സിനാണു നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു മുതല്‍ എട്ടു ഡിഗ്രി താപനിലയില്‍വേണം കോര്‍ബെവാക്സ് വാക്സിന്‍ സൂക്ഷിക്കേണ്ടത്. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണു നിലവില്‍ രാജ്യത്ത് കുട്ടികള്‍ക്കു നല്‍കാന്‍ അനുമതി ലഭിച്ച ഏക കോവിഡ് പ്രതിരോധ വാക്സിന്‍. 15-18 പ്രായക്കാര്‍ക്കാണ് കോവാക്സിന്‍ നല്‍കുന്നത്.

Top