പെർമിറ്റില്ലാതെ സ്വകാര്യ ബസുകൾ ഓടുന്നത് 350 കിലോമീറ്റർ; തൊടാൻ നട്ടെല്ലില്ലാതെ ഗതാഗത വകുപ്പ്; പട്ടികയിൽ മുൻ മന്ത്രിയുടെ ബസും

സ്വന്തം ലേഖകൻ

കോട്ടയം: നാട്ടുകാരെ കൊള്ളയടിച്ച് അമിത ചാർജ് ഈടാക്കി പെർമിറ്റില്ലാതെ സ്വകാര് ബസുകൾ 500 കിലോമീറ്ററിലേറെ ദൂരം മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് സർവീസ് നടത്തുമ്പോൾ, മോ്‌ട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നട്ടെല്ല് മറന്നു വച്ചു. കോട്ടയം മുതൽ കണ്ണൂർ വരെയുള്ള 350 കിലോമീറ്റർ ദൂരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് യാത്രക്കാരെ പിഴിഞ്ഞ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണിൽപൊടിയിട്ട് സർവീസ് നടത്തുന്നത്. മിന്നൽ വേഗത്തിൽ പായുന്ന ഈ സ്വകാര്യ ബസുകൾക്കു പൂട്ടിടാൻ സാദാ ഉദ്യോഗസ്ഥർക്കു സാധിക്കില്ല. കാരണം മുൻമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും രാ്ഷ്ട്രീയ സ്വാധീനുമുള്ളവരുടെയും തണലിലാണ് ഈ ബസുകളെല്ലാം ഓടുന്നത്. തൊട്ടാൽ പൊള്ളുന്ന കൈക്കൂല്ലി കള്ളവണ്ടിയെ പിടിക്കാനെത്തിയ ഉദ്യോഗസ്ഥർക്കെല്ലാം മുട്ടിടിക്കും.
കൊള്ളലാഭമല്ല, നാട്ടുകാരെ പിഴിയുന്നതുമല്ല. മറിച്ച് ഇൻഷ്വറൻസ് പോലുമില്ലാതെയാണ് ഈ പല ബസുകളും ഓടുന്നത്. പെർമിറ്റില്ലാത്ത റൂട്ടിലൂടെ സർവീസ് നടത്തിയ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് കമ്പനികൾ ക്ലെയിം നൽകാറില്ല. അതുകൊണ്ടു തന്നെ സ്വകാര്യ ബസുകളുടെ ഈ പെർമിറ്റില്ലാ ഓട്ടം യാത്രക്കാർക്കും വൻ ഭീഷണിയാണ് സൃഷിടിക്കുന്നത്.
കോട്ടയം ഭാഗത്തു നിന്ന് മലബാർ ഭാഗത്തേക്ക് കുടിയേറി താമസിച്ചവരെ ബന്ധിയ്ക്കുന്ന രീതിയിൽ വയനാട് കണ്ണൂർ ഭാഗത്തേക്ക് ഒരുപാട് പ്രൈവറ് ബസുകൾ ഓടുന്നുണ്ട്… മുൻപ് എല്ലാം സൂപ്പർ എക്‌സ്‌പ്രെസ്സുകൾ ആയിരുന്നു… എന്നാൽ ഈ അടുത്ത വന്ന നിയപ്രകാരം ഇവയെല്ലാം ലിമിറ്റഡ് സ്റ്റോപ്പ് ആയിമാറി.. എങ്കിലും ഇപ്പോളും ഇവയെല്ലാം സൂപ്പർ എക്‌സ്‌പ്രെസ്സ ചാർജ് ആണ് ഈടാക്കുന്നത്.. ഒരാളുടെ ടിക്കറ്റിൽ തന്നെ 40 – 50 രൂപ കൂടുതൽ.. ഇവർക്കെതിരി ചോദ്യം ചെയ്താൽ ഭീഷണി ആണ്… മോട്ടോർ വെഹിക്കിൽ പരാതി കൊടുത്തിട്ടു യാതൊരു പ്രതികരണവും ഇല്ല…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോൾ ഇങ്ങനെ സർവീസ് നടത്തുന്ന ബസുകളുടെ വിശദാംശങ്ങൾ താഴെ

1 ) Nirmala KL 5 AE 9178 & JACOBS KL 5 AB 3666 : പെർമിറ്റ് കുമിളി – കൊന്നക്കാട് , ഓടുന്നത് മുണ്ടക്കയം – കൊന്നക്കാട് ആയാണ്… മുഴുവൻ റൂട്ട് ഓടുന്നില്ല… ലിമിറ്റഡ് സ്റ്റോപ്പ് ആണ് പക്ഷെ സൂപ്പർ എക്‌സ്‌പ്രെസ്സ ചാർജ് ഈടാക്കുന്നു…

2 ) JACOBS KL.36.B.1921 : പെർമിറ്റ് കോട്ടയം – ബന്തടുക്ക . ലിമിറ്റഡ് സ്റ്റോപ്പ് ആണ് പക്ഷെ സൂപ്പർ എക്‌സ്‌പ്രെസ്സ ചാർജ് ഈടാക്കുന്നു…

3 ) Shajees KL 39 G 9192 & KL 39 G 9091 : പെർമിറ്റ് പൂപ്പാറ – കൊന്നക്കാട് . ഓടുന്നത് മുണ്ടക്കയം – കൊന്നക്കാട് ആയാണ്… മുഴുവൻ റൂട്ട് ഓടുന്നില്ല… ലിമിറ്റഡ് സ്റ്റോപ്പ് ആണ് പക്ഷെ സൂപ്പർ എക്‌സ്‌പ്രെസ്സ ചാർജ് ഈടാക്കുന്നു…

4 ) Holy Family KL 5 AN 3699 & KL 5 AN 2146 : പെർമിറ്റ് പത്തനംതിട്ട – ചിറ്റാരിക്കൽ . ലിമിറ്റഡ് സ്റ്റോപ്പ് ആണ് പക്ഷെ സൂപ്പർ എക്‌സ്‌പ്രെസ്സ ചാർജ് ഈടാക്കുന്നു…

5 ) Holy Family KL 5 AH 7354 & Holy Mariya KL 5 AH 9344 : പെർമിറ്റ് നെടുങ്കണ്ടം – തളിപ്പറമ്പ . ലിമിറ്റഡ് സ്റ്റോപ്പ് ആണ് പക്ഷെ സൂപ്പർ എക്‌സ്‌പ്രെസ്സ ചാർജ് ഈടാക്കുന്നു…

6 ) Nirmala KL 5 AC 4520 & Holy Mariya KL 5 AD 1484 : പെർമിറ്റ് പത്തനംതിട്ട – പടിച്ചിറ . ലിമിറ്റഡ് സ്റ്റോപ്പ് ആണ് പക്ഷെ സൂപ്പർ എക്‌സ്‌പ്രെസ്സ ചാർജ് ഈടാക്കുന്നു…

7 ) Peters KL 67 4900 & KL 35 D 9174 : പെർമിറ്റ് മണിമല – പയ്യാവൂർ . ലിമിറ്റഡ് സ്റ്റോപ്പ് ആണ് പക്ഷെ സൂപ്പർ എക്‌സ്‌പ്രെസ്സ ചാർജ് ഈടാക്കുന്നു…

8 ) Holy Maria KL 5 AN 7601 & KL 6 F 8006 : പെർമിറ്റ് നെടുങ്കണ്ടം – കരിക്കോട്ടക്കരി . ഓടുന്നത് നെടുങ്കണ്ടം – വാണിയപ്പാറ ആയാണ്… പെര്മിറ്റിൽ ഉള്ളതിൽ കൂടുതൽ ഓടുന്നു .. ലിമിറ്റഡ് സ്റ്റോപ്പ് ആണ് പക്ഷെ സൂപ്പർ എക്‌സ്‌പ്രെസ്സ ചാർജ് ഈടാക്കുന്നു…

9 ) Sonia KL 5 AL 3699 & KL 5 AJ 3699 : പെർമിറ്റ് കോട്ടയം – പെരിക്കല്ലൂർ . ലിമിറ്റഡ് സ്റ്റോപ്പ് ആണ് പക്ഷെ സൂപ്പർ എക്‌സ്‌പ്രെസ്സ ചാർജ് ഈടാക്കുന്നു…

10 ) Anna KL 5 AF 3699 & KL 5 AF 3434 : പെർമിറ്റ് കോട്ടയം – അമ്പായത്തോട്. ലിമിറ്റഡ് സ്റ്റോപ്പ് ആണ് പക്ഷെ സൂപ്പർ എക്‌സ്‌പ്രെസ്സ ചാർജ് ഈടാക്കുന്നു…

11 ) Sonia KL 5 AD 3699 & Holy Child KL 5 AG 3553 : പെർമിറ്റ് കലൂർ – നരക്കകടവ് . ഓടുന്നത് കോട്ടയം – മാനന്തവാടി ആയാണ്… പെര്മിറ്റിൽ ഉള്ളതിൽ കൂടുതൽ ഓടുന്നു .. ലിമിറ്റഡ് സ്റ്റോപ്പ് ആണ് പക്ഷെ സൂപ്പർ എക്‌സ്‌പ്രെസ്സ ചാർജ് ഈടാക്കുന്നു…

12 ) Jacobs KL 5 AK 3874 & Holy Mariya KL 5 AC 8056 : പെർമിറ്റ് ഇളംകാട് – പാണത്തൂർ . ഓടുന്നത് കോട്ടയം – വെള്ളരിക്കുണ്ട് ആയാണ്… മുഴുവൻ റൂട്ട് ഓടുന്നില്ല… ലിമിറ്റഡ് സ്റ്റോപ്പ് ആണ് പക്ഷെ സൂപ്പർ എക്‌സ്‌പ്രെസ്സ ചാർജ് ഈടാക്കുന്നു…

13 ) Jacobs KL 05 AE 6587 & Nirmala KL 58 J 1899 : പെർമിറ്റ് കോട്ടയം – പാണത്തൂർ . ഓടുന്നത് കോട്ടയം – വെള്ളരിക്കുണ്ട് ആയാണ്… മുഴുവൻ റൂട്ട് ഓടുന്നില്ല… ലിമിറ്റഡ് സ്റ്റോപ്പ് ആണ് പക്ഷെ സൂപ്പർ എക്‌സ്‌പ്രെസ്സ ചാർജ് ഈടാക്കുന്നു…

14 ) Peters KL 67 1800 and KL 36 C 7400 : പെർമിറ്റ് കോട്ടയം – പാണത്തൂർ ലിമിറ്റഡ് സ്റ്റോപ്പ് ആണ് പക്ഷെ സൂപ്പർ എക്‌സ്‌പ്രെസ്സ ചാർജ് ഈടാക്കുന്നു…

15 ) Peters KL 36 B 7300 & KL 36 B 7400 : പെർമിറ്റ് കോട്ടയം – പഞ്ചിക്കൽ ലിമിറ്റഡ് സ്റ്റോപ്പ് ആണ് പക്ഷെ സൂപ്പർ എക്‌സ്‌പ്രെസ്സ ചാർജ് ഈടാക്കുന്നു…

Top