ടീം ഗോളടിച്ചാല്‍ ടോപ് ലെസ്സാകുമെന്ന് പെറു’വിന്റെ സുന്ദരി നിസ്സു ഗൗട്ടി

ലോകകപ്പിനെ ത്രസിപ്പിക്കാൻ തുണിയുരിയാന്‍ തയ്യാറായി സുന്ദരികളായ മോഡലുകൾ രംഗത്ത് .സ്വന്തം രാജ്യത്തിന്റെ ടീം ലോകകപ്പിലെ പ്രകടനം മെച്ചപ്പെടുത്തണമെന്നത് മാത്രമാൻ സുന്ദരികളുടെ ആവശ്യം . റഷ്യയില്‍ പെറു ടീമിന്റെ നിസ്സു ഗൗട്ടിയാണ് ഇക്കാര്യത്തില്‍ കഴിഞ്ഞയാഴ്ച വാര്‍ത്തയുണ്ടാക്കിയത്. പെറു ദേശീയ ടീമിന്റെ കാമുകി എന്നു സ്വയം വിശേഷിപ്പിക്കുന്ന താരം വാഗ്ദാനം ചെയ്തത് ടീം ഗോളടിച്ചാല്‍ ടോപ് ലെസ്സാകും എന്നായിരുന്നു. ലാറ്റിനമേരിക്കയിലെ ഏറ്റവും പോപ്പുലറായ സൂപ്പര്‍ഫാനായ കക്ഷിയുടെ മോഹം പക്ഷേ ടീം പൂവണിയിച്ചില്ലെന്ന് മാത്രം. ആദ്യ മത്സരത്തില്‍ ഇറങ്ങിയ പെറു ഡെന്മാര്‍ക്കിനോട് ഒരു ഗോളിന് തോറ്റു. ഗ്രൂപ്പ് സിയിലെ ആദ്യ മോഹം പൊലിഞ്ഞെങ്കിലൂം വാഗ്ദാനത്തില്‍ നിന്നും പിന്മാറാന്‍ നിസ്സു ഒരുക്കമല്ല. ചൊവ്വാഴ്ച ഓസീസിനെതിരേ നടക്കുന്ന മത്സരത്തിലേക്കും വാഗ്ദാനം എറിഞ്ഞിട്ടുണ്ട്.

അതേസമയം നിസ്സുവിന്റെ ഇത്തരം വാഗ്ദാനം പുതിയതല്ല. രണ്ടു വര്‍ഷം മുമ്പ് മോണ്ടിവീഡിയോയില്‍ നടന്ന മത്സരത്തില്‍ പെറുവിനെ ലൂയിസുവാരസിന്റെ ഉറുഗ്വേ തോല്‍പ്പിച്ചാല്‍ താന്‍ എല്ലാം ഊരിയെറിഞ്ഞ് ഉറുഗ്വേയുടെ കിറ്റ് ധരിക്കുമെന്ന് പറഞ്ഞിരുന്നു. നിസ്സു വാക്കു പറഞ്ഞാല്‍ വാക്കാണ്. ലോകകപ്പ് യോഗ്യതയ്ക്കായി കടുത്ത മത്സരം നടക്കുന്ന ലാറ്റിനമേരിക്കിയില്‍ വെനസ്വേലയ്‌ക്കെതിരേ പെറു ജയിച്ച് സീറ്റ് ഉറപ്പിച്ചപ്പോള്‍ വസ്ത്രമുരിയാന്‍ തയ്യാറായ ആളാണ് നിസ്സു. മൂന്ന് വര്‍ഷം മുമ്പ് ചിലിയില്‍ നടന്ന കോപ്പാ അമേരിക്കയിലാണ് നിസ്സു സൂപ്പര്‍ഫാന്‍ പരിവേഷം നേടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യ രണ്ടാമതും ലോക ചാമ്പ്യന്മാരായ 2011 ക്രിക്കറ്റ് ലോകകപ്പിലായിരുന്നു പൂനം പാണ്ഡേ എന്ന ഇന്ത്യന്‍ നടി ടീംഇന്ത്യ ചാമ്പ്യന്മാരായാല്‍ പരസ്യമായി തുണി ഉരിയുമെന്ന് പ്രഖ്യാപനം നടത്തിയത്. ടീം കപ്പു നേടിയെങ്കിലും സദാചാരവാദികളുടെ എതിര്‍പ്പ് പേടിച്ച് പാണ്ഡേ ആരാധകരുടെ ആകാംഷ പൂര്‍ത്തിയാക്കിയില്ല. ബിസിസിഐ യായിരുന്നു ഇക്കാര്യത്തില്‍ വില്ലനായതെന്ന് താരം പിന്നീട് പറയുകയും ചെയ്തു. പിറ്റേവര്‍ഷം തന്നെ ഐപിഎല്‍ അഞ്ചാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം നേടിയപ്പോള്‍ താരം വാക്കു പാലിക്കുകയും ചെയ്തു. റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങിയപ്പോള്‍ പൂനം പാണ്ഡേയുടെ പാത പിന്തുടരാന്‍ ലോകം മുഴുവന്‍ അനേകം മോഡലുകളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.

Top