കൊച്ചി: ശരീരം കച്ചവടം നടത്തി ജീവിച്ച അമ്മ കുഞ്ഞ് മകളെയും ആ വഴിക്ക് നടത്തി. തന്നെ തിരക്കി വരുന്നവരോടൊപ്പം മകളെ നിര്‍ബന്ധിപ്പിച്ച് അയച്ചു. കാര്യം കഴിഞ്ഞ് പോകാന്‍ ശ്രമിക്കുന്ന കസ്റ്റമറിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
ഒരു വര്‍ഷമായി നിരവധി പേരുടെ ഉപദ്രവം നേരിടേണ്ടിവന്ന പുല്ലുവഴി സ്വദേശിയായ പത്തുവയസുകാരി പൊലീസീല്‍ വെളിപ്പെടുത്തിയ വിവരങ്ങളാണിത്.. പറയുന്ന കാര്യങ്ങള്‍ അനുസരിച്ചില്ലങ്കില്‍ അമ്മ തലങ്ങുവിലങ്ങും മര്‍ദ്ധിക്കുകയും പട്ടിണിക്കിടുകയും ചെയ്യുമായിരുന്നെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. കുറച്ചു ദിവസങ്ങളായി പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ ക്ലാസ് ടീച്ചര്‍ സംസാരിച്ചപ്പോഴാണ് കുട്ടി താന്‍ നേരിട്ട കൊടിയ പീഡനങ്ങളെകുറിച്ച് വെളിപ്പെടുത്തിയത്. ടീച്ചര്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു.തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം കറുപ്പംപടി പൊലീസിനെ അറിയിക്കുകയും വനിത ഓഫീസര്‍ കുട്ടിയുടെ മൊഴി എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സംഭവത്തില്‍ കുട്ടിയുടെ മാതാവടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഇവര്‍ക്ക് പുറമേ നിരവധിപേര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഇടുക്കി സൂര്യനെല്ലി സ്വദേശിയും ഇപ്പോള്‍ വളയന്‍ചിറങ്ങരയില്‍ താമസിച്ചുവരുന്നതുമായ ശേഖര്‍ (50 )കോതമംഗലം ടി ബി കുന്ന് പാണാട്ട് വീട്ടില്‍ ജോയി (60 ) എന്നിവരെ മാതാവിന് പുറമേ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.
ഇവര്‍ രണ്ടു പേരും പെണ്‍കുട്ടിയുടെ മാതാവുമായി വഴിവിട്ട ബന്ധം പുലര്‍ത്തുന്നവരായിരുന്നു എന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മാതാവിനെ സമീപിച്ച ശേഷം ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പതിവ്. മാതാവിന്റെ അനുമതിയോടെ തന്നെയായിരുന്നു ഇവര്‍ കുട്ടിയെ ഇംഗിതത്തിനായി വിനയോഗിച്ചിരുന്നത്.
നരാധമന്മാരുടെ ക്രൂരമായ ചെയ്തികളില്‍ സഹികെട്ട് കുട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ മാതാവിന്റെ വക ക്രൂരമര്‍ദ്ധനം ഉറപ്പായിരുന്നു. കവിളത്ത് അടിയേറ്റതിനേത്തുടര്‍ന്നുണ്ടായ പാട് ക്ലാസ് ടീച്ചറുടെ ശ്രദ്ധയില്‍ പെട്ടതാണ് വിവരം പുറത്തറിയാന്‍ കാരണമായത്. ഇവര്‍ക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമം, ബാല നീതി നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുണ്ട്.പ്രതികളെ കോടതിയില്‍ ഹാജരാക്കി.
കുറുപ്പംപടി സി.ഐ, ജെ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എസ് ഐ പി.എം ഷമീര്‍, എസ് ഐ സുരേഷ്,എ എസ് ഐ ജോയി, സീനിയര്‍ സിവില്‍ ഓഫീസര്‍ അനില്‍ വര്‍ഗീസ്,വനിത കോണ്‍സ്റ്റബിള്‍ ബിന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.