കോട്ടയം: അനിയന്ത്രിതമായ ഇന്ധനവില വര്‍ദ്ധനവിനെതിരെ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു. പ്രതിഷേധബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരായ ജീവനക്കാര്‍ എല്ലാ സ്ഥാപനങ്ങളിലും പോസ്റ്റര്‍ പതിച്ചാണ് എഫ്എസ്ഇടിഒ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്.
കഴിഞ്ഞ രണ്ടു മാസത്തില്‍ മാത്രം പാചകവാതകത്തിന് 225 രൂപ വര്‍ദ്ധിപ്പിച്ചു. കൂടാതെ എട്ടു മാസമായി സബ്സിഡിയും നല്കുന്നില്ല. പെട്രോളിനും ഡീസലിനും ഇരുപതോളം രൂപ വര്‍ദ്ധിപ്പിച്ചു. കോവിഡ് മഹാമാരി മൂലം വരുമാനനഷ്ടം സംഭവിച്ച് നട്ടം തിരിയുന്ന സാധാരണക്കാരുടെ നടുവൊടിക്കുന്ന ഇന്ധനവിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് എഫ്എസ്ഇടിഒ ആവശ്യപ്പെട്ടു.
കോട്ടയം സിവില്‍ സ്റ്റേഷനിലെ പോസ്റ്റര്‍ പതിക്കല്‍ പ്രതിഷേധം എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായര്‍ ഉദ്ഘാടനം ചെയ്തു.