ന്യൂഡല്‍ഹി:ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളുടെ എക്‌സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിച്ചു.രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വിലയിടിവിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു ലഭിക്കുന്നതു നിഷേധിച്ചാണു കേന്ദ്രത്തിന്റെ നടപടി. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലിറ്ററിന് 1.50 രൂപയുമാണ് നികുതി വര്‍ധിപ്പിച്ചത്. പുതുവര്‍ഷം പിറന്നതില്‍ പിന്നെ ഇതു മൂന്നാം തവണയാണ് സര്‍ക്കാര്‍ തീരുവ കൂട്ടുന്നത്.
കഴിഞ്ഞ മാസങ്ങളിലും അടിക്കടി തീരുവ വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില അനുദിനം കുറയുന്നതിനിടെയാണിത്. ഇതുവഴി ഈ സാമ്പത്തിക വര്‍ഷം 14,000 കോടി രൂപയുടെ വരുമാന വര്‍ധനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ധനക്കമ്മിക്ക് ചെറിയ പരിഹാരം കാണാന്‍ ഈ വര്‍ധനകൊണ്ട് കഴിയും.
തിങ്കളാഴ്ച എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും കുറക്കാനിരിക്കെ തീരുവ വര്‍ധിപ്പിച്ചതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമായിരുന്ന നേരിയ ആശ്വാസവും കിട്ടാതെപോകും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ വീണ്ടും തീരുവ വര്‍ധിപ്പിക്കാനും ആലോചനയുണ്ട്.