മുംബൈ: പെട്രോള്‍, ഡീസല്‍ വിലകളില്‍ വ്യത്യാസം. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് പെട്രോളിന് ലിറ്ററിന് 1.34 രൂപയും ഡീസലിന് 2.37 രൂപയും വര്‍ധിപ്പിച്ചതായി എണ്ണക്കമ്പനികള്‍ അറിയിച്ചു.കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് വിലവര്‍ധിപ്പിക്കുന്നത്. പുതുക്കിയ നിരക്കനുസരിച്ച് ദില്ലിയില്‍ പെട്രോളിന്റെ വില 66.05 രൂപയും ഡീസലിന്റെ വില 55.26 രൂപയുമായിരിക്കും. നേരത്തെ ഇത് യഥാക്രമം 64.72 രൂപയും 52.61 രൂപയുമായിരുന്നു. ഒക്ടോബര്‍ അഞ്ചിനാണ് അവസാനം വില വര്‍ധിപ്പിച്ചത്. അന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 10 പൈസയുമാണ് കൂട്ടിയത്.
ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ഗണ്യമായി കൂടിയതാണു വില വര്‍ധനക്കു കാരണം. പെട്രോളിയം കയറ്റുമതി രാഷ്ര്ടസംഘടന (ഒപെക്)യും റഷ്യയും സംയുക്തമായി ഉത്പാദനം കുറയ്ക്കുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്നു ലോകവിപണിയില്‍ ക്രൂഡ് വില 15 ശതമാനം കൂടിയിരുന്നു. വിദേശത്തെ വിലക്കയറ്റം അതേപടി ഇവിടെയും നടപ്പാക്കുന്നതാണു സര്‍ക്കാര്‍ നയം.