പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി

ന്യൂഡല്‍ഹി: പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും കൂട്ടി. വില വര്‍ദ്ധന ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 62 രൂപ 19 പൈസയും ഡീസലിന് 50 രൂപ 95 പൈസയുമായി.ഏപ്രില്‍ 15ന് പെട്രോളിന് 74 പൈസയും ഡീസലിന് ഒരു രൂപ 30 പൈസയും കുറച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയും വിദേശ വിനിമയ നിരക്കിലെ മാറ്റവും അനുസരിച്ചാണ് വില പുതുക്കി നിശ്ചയിക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

Top