ഇന്ധന വില ലിറ്ററിന് 25 രൂപ കുറച്ചു നല്‍കാന്‍ കേന്ദ്രത്തിന് സാധിക്കും: പി. ചിദംബരം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് ഇന്ധന വില ലിറ്ററിന് 25 രൂപ വരെ കുറച്ചു നല്‍കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം. ട്വിറ്ററിലാണ് ചിദംബരെ തന്റെ ആശയം പങ്കുവച്ചത്. ഇന്ധനം വഴി ജനത്തിന് മേല്‍ ചുമത്തുന്ന നികുതി ഭീമമാണെന്നും അദ്ദേഹം പറഞ്ഞു.

ക്രൂഡ് ഓയിലില്‍ വിലയനുസരിച്ച് നിലവില്‍ 15 രൂപ വരെ ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രത്തിന് കഴിയും. ഇതിന് പുറമേ അധികമായി പിരിച്ചെടുക്കുന്ന നികുതി ഒഴിവാക്കിയാല്‍ 10 രൂപ കൂടി കുറയ്ക്കാം. ഇങ്ങനെ ചെയ്താല്‍ സാധാരണ ഉപഭോക്താവിന് ഒരുപാട് ഗുണം ലഭിക്കും. പക്ഷേ, ഒന്നോ രണ്ടോ രൂപ കുറച്ച് ജനങ്ങളെ പറ്റിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുതിച്ചുയരുന്ന ഇന്ധനവില വര്‍ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടങ്ങിയതിനിടെയാണ് ചിദംബരത്തിന്റെ പ്രസ്താവന എത്തത് ശ്രദ്ധേയമാണ്. വിലക്കയറ്റം നിയന്ത്രിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top