കൊച്ചി: പെട്രോളിന് രണ്ടുരൂപയും ഡീസലിന് 50 പൈസയും വില കുറച്ചു. പുതിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.പുതിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ പെട്രോളിന് 61.20 രൂപയും ഡീസലിന് 44.45 രൂപയുമാണ് വില.
ആഗസ്‌ത് ഒന്നിനാണ് അവസാനമായി രാജ്യത്ത് പെട്രോള്‍ വില കുറഞ്ഞത്. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കുറയ്ക്കാന്‍ ഇടയാക്കിയത്.