എണ്ണവിലയില്‍ വമ്പന്‍ കുറവ് വരുത്താന്‍ കേന്ദ്രം നടപടി സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. പെട്രോള്‍ ലിറ്ററിന് 20 രൂപയ്ക്ക് ലഭ്യാമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. വിവിധ രാജ്യങ്ങളുമായി വ്യത്യസ്ത കരാറുകളില്‍ ഏര്‍പ്പെട്ടാണ് എണ്ണവില കുറയ്ക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
എണ്ണ വിപണിയില്‍ ഇടപെടുന്ന പത്തൊന്‍പതു രാഷ്ട്രങ്ങളുമായി നേരിട്ട് എണ്ണ വാങ്ങാന്‍ കരാര്‍ ഒപ്പിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രധാന മന്ത്രി നരേന്ദ്രമോഡി നടത്തിയ വിദേശ യാത്രകളുടെ ഭാഗമായി ഒപെക് രാഷ്ട്രങ്ങളാണ് ഇന്ത്യയുമായി കരാര്‍ ഒപ്പിടുന്നത്. ഇതിനു പകരമായി ഇന്ത്യയുടെ അഭിമാനമായ ക്രയോജനിക് സാങ്കേതിക വിദ്യയും, വിദ്യാഭ്യാസം അടക്കമുള്ള വിവിധ മേഖലകളില്‍ ഇന്ത്യന്‍ സംഘത്തിന്റെ സഹായവുമാണ് ഇപ്പോള്‍ ഈ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നു വാങ്ങുന്ന എണ്ണയുടെ തോത് കുറച്ച ശേഷം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു കൂടുതല്‍ എണ്ണ വാങ്ങുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പത്തൊന്‍പതു രാജ്യങ്ങളുമായാണ് ഇതിനായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. നിലവില്‍ സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. ഇതാവട്ടെ എണ്ണക്കമ്പനികള്‍ വാങ്ങിയ ശേഷം പെട്രോളും ഡീസലുമാക്കി മാറ്റിയ ശേഷം വിപണിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.
ഇതിനുള്ള ചിലവ് അടക്കം വന്‍ വിലയാണ് ഇപ്പോള്‍ സാധാരണക്കാരില്‍ നിന്നും വാങ്ങുന്നത്. ഇത്തരത്തില്‍ എണ്ണകമ്പനികളുടെ കൊള്ള ഒഴിവാക്കി 19 രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സൗദിക്കും, യുഎഇയ്ക്കും പിന്നാലെ ലിബിയ, കുവൈറ്റ്, ഇക്വഡോര്‍, അംഗോള, ഗാബോണ്‍, എന്നിവ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നു എണ്ണ വാങ്ങുന്നതിനാണ് പദ്ധതി. എന്നാല്‍ ഇത് 15 ലക്ഷം അക്കൗണ്ടിലെത്തിക്കുമെന്ന് പറഞ്ഞതുപോലെയുള്ള വാര്‍ത്തയാണെന്നും വിലയിരുത്തലുണ്ട്.
നരേന്ദ്ര മോഡി ഒപെക് അധികൃതരുമായി നടത്തിയ ചര്‍ച്ച നടത്തിയതോടെയാണ് ഇന്ത്യയ്ക്കു വില കുറച്ച് ഇന്ധനം ലഭിക്കാന്‍ ഇടയാക്കുന്നത്. അസംസ്‌കൃത എണ്ണ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഇന്ത്യയ്ക്ക് ലഭിക്കും. ഈ കരാര്‍ നടപ്പില്‍ വന്നാല്‍ പെട്രോളിനു 20 രൂപയും, ഡീസലിനു 16 രൂപയ്ക്കും വില്‍ക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.