കേരളമുള്‍പ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. അടുത്തമാസം 14 മുതല്‍ തീരുമാനം നടപ്പിലാക്കുമെന്ന് പമ്പുടമകളുടെ അസോസിയേഷന്‍ അറിയിച്ചു. ഇന്ധനം സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം കണക്കിലെടുത്താണ് തീരുമാനം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഔട്ട്‌ലെറ്റുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എണ്ണക്കമ്പനികളുടെ അഭ്യര്‍ഥന പ്രകാരം തീരുമാനം മാറ്റിവച്ചു.
പക്ഷെ, മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതിനുപിന്നാലെ ഇതു നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് തമിഴ്‌നാട് പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ പറഞ്ഞു. കേരളം, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലായി 20,000 ഔട്ട്‌ലെറ്റുകളാണ് അടച്ചിടുന്നത്. ഏകദേശം 150 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നുണ്ട്. തങ്ങളുടെ തീരുമാനം അധികം വൈകാതെ എണ്ണക്കമ്പനികളെ അറിയിക്കുമെന്നും സുരേഷ് പറഞ്ഞു.