ദൈവമുണ്ടെന്ന് തെളിയിച്ചാല്‍ രാജിവെക്കാമെന്ന വെല്ലുവിളിയുമായി ഫിലിപ്പിന്‍സ് പ്രസിഡന്റെ്

ദൈവമുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുെമന്ന്ഫിലിപ്പീന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടെര്‍ട്ട്. ദവോ സിറ്റിയില്‍ നടന്ന ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ദൈവവിശ്വാസത്തെ വെല്ലുവിളിച്ച് ഡ്യൂട്ടര്‍റ്റെ രംഗത്ത് വന്നത്. മനുഷ്യന് ദൈവത്തെ കാണാനോ സംസാരിക്കാനോ സാധിക്കുമെന്നതിന്റെ സെല്‍ഫിയോ, മറ്റ് ചിത്രങ്ങളോ സഹിതം ആരെങ്കിലും ഒരാള്‍ തെളിവുനല്‍കിയാല്‍ ആ സമയം തന്നെ താന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്നാണ് ഡ്യൂട്ടെററ്റ് പറഞ്ഞത്.

എവിടെയാണ് ദൈവമെന്ന സങ്കല്‍പ്പത്തിന്റെ യുക്തിയെന്നും ഡ്യൂട്ടര്‍റ്റെ ചോദിക്കുന്നു. പ്രപഞ്ചത്തിലെ നക്ഷത്രങ്ങളും മറ്റും കൂട്ടിയിടിച്ചുണ്ടാകുന്നതിന്റെ ഫലമായി മനുഷ്യ വംശം നശിച്ചുപോകുന്നത് തടയാനായി ദൈവമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പരമമായ ശക്തിയോ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മുമ്പ് ദൈവത്തെ വിഡ്ഢിയെന്ന് വിശേഷിപ്പിച്ച് ഡ്യൂട്ടര്‍രംഗത്ത് വന്നിരുന്നു. റോമന്‍ കത്തോലിക്കാ വിശ്വാസികളാണ് ഫിലിപ്പിന്‍സില്‍ അധികവും. കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യുന്ന നിരവധി പ്രസ്താവനകള്‍ ഇതിനുമുമ്പും ഡ്യുട്ടെററ്റ് നടത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top