വിമത സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ വടിവയ്ക്കാന്‍ ഉത്തരവിട്ട് ഫിലിപ്പൈന്‍സ് പ്രസിഡന്റ്; പിന്നീടവരെ ഒന്നിനും കൊള്ളില്ലെന്നും റോഡ്രിഗോ

സര്‍ക്കാരുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിമതസ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ വെടിയുതിര്‍ക്കാന്‍ ഫിലിപ്പൈന്‍സ് സൈന്യത്തിനു നിര്‍ദേശം. വിവാദ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂര്‍ട്ടര്‍ട്ടെയാണ്. രാജ്യത്തെ പ്രക്ഷോഭകാരികളായ സ്ത്രീകളെ സായുധ സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണു പ്രസിഡന്റിന്റെ ശ്രമം.

ജനനേന്ദ്രിയം ഇല്ലെങ്കില്‍ സ്ത്രീകള്‍ നിഷ്പ്രഭരാണ്. പിന്നയവരെ ഒന്നിനും കൊള്ളില്ല അതിനാല്‍ എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന സ്ത്രീകളുടെ യോനിയില്‍ വെടിയുതിര്‍ക്കാനാണു പ്രസിഡന്റിന്റെ നിര്‍ദേശം. പ്രദേശിക മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നത് ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ പതിവാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തു മയക്കു മരുന്ന് ഉപയോഗിക്കുന്നവരേയും അതിന്റെ ഇടനിലക്കാരേയും കൊലപ്പെടുത്തുമെന്നു പ്രഖ്യപിച്ചാണ് റോഡ്രിഗോ അധികാരത്തില്‍ എത്തിയത്. ഇതേ തുടര്‍ന്ന് ആയിരക്കണക്കിന് ഫിലിപ്പിനോകളെയാണു വെടിവച്ചു കൊലപ്പെടുത്തിയത്. പ്രതികരിക്കുന്ന സ്ത്രീളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പ്രസിഡന്റിന്റെ ഒരു സ്വഭാവമാണ് എന്നു പറയുന്നു.

Top