രാജിവെക്കില്ലെന്ന് എ.കെ ശശീന്ദ്രന്‍; പാര്‍ട്ടി അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി.മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന് ആരോപണം

കൊച്ചി: പീഡനക്കേസിലെ ഫോണ്‍ വിളി വിവാദത്തില്‍ രാജിവെക്കില്ല എന്ന് മന്ത്രി ശശീന്ദ്രൻ .മന്ത്രി മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി മന്ത്രി എ.കെ ശശീന്ദ്രന്‍. ക്ലിഫ്ഹൗസിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും വിശദീകരണം ബോധ്യപ്പെട്ടോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ശശീന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം എന്‍.സി.പി നേതാവിനെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണവുമായി സഹകരിക്കില്ലെന്ന് യുവതി. കമ്മീഷന് മുന്നിൽ ഹാജരാകേണ്ടെന്ന ബി.ജെ.പി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. അതേസമയം, യുവതിയുടെ കുടുംബം എൻ.സി.പി കമ്മീഷനുമായി സഹകരിക്കും. എന്‍.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിനെയാണ് പാര്‍ട്ടി അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. മാത്യൂസ് ജോർജ് ഇന്ന് കൊല്ലത്തെത്തി പരാതിക്കാരുമായി സംസാരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ, പീഡന പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. വീട്ടിലെത്തിയാകും മൊഴിയെടുക്കുക. യുവതി നൽകിയ പരാതിയിൽ എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം പത്മാകരനെതിരെയും കുണ്ടറ സ്വദേശിയായ രാജീവിനെതിരെയും കേസെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുമെന്ന് പ്രഖ്യാപിച്ച സർക്കാരിലെ മന്ത്രി തന്നെ പീഡന പരാതി ഒത്തു തീർപ്പാക്കാൻ ശ്രമിച്ചത് വഴി ഇടത് മുന്നണിക്ക് ഉണ്ടായിരിക്കുന്ന ക്ഷീണം ചെറുതല്ല. പ്രതിപക്ഷം ഇതിനോടകം തന്നെ ഇത് വലിയ രാഷ്ട്രീയ വിഷയമായെടുത്തിട്ടുണ്ട്. നാളെ നിയമസഭ സമ്മേളനം ചേരാനിരിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാണ്. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയോട് ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ അദ്ദേഹം നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്‌.

Top