ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ബാലന്റെ കണ്ണും ചൂണ്ടുവിരലും നഷ്ടമായി

ബീജിംഗ്: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് 12 വയസുള്ള ബാലന് ഗുരുതര പരിക്ക്. കുട്ടിയുടെ വലതു കണ്ണും വലതു കൈയ്യിലെ ചൂണ്ടുവിരലും നഷ്ടമായി. ചൈനയിലാണ് സംഭവം നടന്നത്. കുട്ടിയുടെ കൈയ്യില്‍ ഉണ്ടായിരുന്ന ഫീച്ചര്‍ ഫോണാണ് ചാര്‍ജ് ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിച്ചത്. കുറെ കാലമായി ഉപയോഗിത്തതിരുന്ന ഫോണ്‍ എടുത്ത് മെഞ്ച് ജിസു എന്ന കുട്ടിയാണ് വീട്ടില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചത്. ഹുവാ ടാങ്ങ് വിടിവി 59 എന്ന ഫീച്ചര്‍ ഫോണായിരുന്നു ചാര്‍ജില്‍ വെച്ചത്. ചാര്‍ജില്‍ വെച്ച് ഫോണ്‍ ഓണാക്കാനായി ശ്രമിക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടിയുടെ വിരല്‍ നഷ്ടമാവുകയും ബോധം കെട്ട് വീഴുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ സഹോദരിയാണ് ജിസുവിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. അഞ്ച് ശസ്ത്രക്രിയയിലൂടെയാണ് പൊട്ടിത്തെറിച്ച ഫോണിന്റെ ഭാഗങ്ങള്‍ കുട്ടിയുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തത്.

Top