ഈ ആപ്പുകൾ ഫോണിലുണ്ടോ..? എങ്കിൽ പങ്കാളി നിങ്ങളെ ചതിക്കും

സ്വന്തം ലേഖകൻ

ദില്ലി: ജീവിത പങ്കാളിയായൽ പോലും അവരുടെ സ്വകാര്യത മാനിക്കണം എന്നാണ് പറയാറ്. പക്ഷെ രണ്ടുപേരുടെ വൈവാഹിത ജീവിതത്തിൽ എന്നാൽ വഞ്ചന നടക്കാറുണ്ട്. സ്മാർട്ട്‌ഫോൺ ഇതിൽ ഒരു ഘടകമാണെന്ന് മനശാസ്ത്ര വിദഗ്ധരും മറ്റും പറയുന്നു. ഒരു വ്യക്തിയുടെ ഇ-മെയിലും ഫോണും പരിശോധിച്ച് കണ്ടുപിടിക്കുന്നത് അത്ര നല്ലതല്ലെങ്കിലും ആപ്പുകളുടെ കാര്യത്തിൽ ശ്രദ്ധിച്ചാൽ പങ്കാളിയുടെ ചതി തിരിച്ചറിയാം എന്നാണ് വിസ്പർ മാഗസിനിലെ ഒരു ലേഖനം പറയുന്നത്.
പങ്കാളിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയാൽ അവരുടെ ഫോണിലെ കാൽകുലേറ്റർ പോലും ശ്രദ്ധിക്കണമെന്നാണ്  സൈബർ വിദഗ്ധരുടെ അഭിപ്രായം. കാൽക്കുലേറ്ററിൻറെ ലോഗോയിൽ കാണപ്പെടുന്നത് ശരിക്കും കണക്കുകൂട്ടുന്ന യന്ത്രമായിരിക്കണമെന്നില്ല. കാൽക്കുലേറ്ററിൻറെ രൂപത്തിൽ ഞെക്കി നോക്കുമ്പോൾ പാസ്വേഡ് അടിക്കാനുള്ള വിൻഡോയിലേക്ക് പോയാൽ ഉറപ്പിച്ചോളൂ ഇത് രഹസ്യ ഫോട്ടോകൾ സൂക്ഷിക്കാനുള്ള രഹസ്യ ആപ്പാണ്. പാസ്വേഡ് അടിച്ചാൽ തുറക്കുക ഫോട്ടോ/വീഡിയോ ഗാലറിയായിരിക്കും. ഇതിലുള്ള ഫയലുകൾ ഗാലറിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ പറ്റില്ല.
പങ്കാളികളെ വഞ്ചിക്കുന്നവരുടെ സ്ഥിരം ആപ്ലിക്കേഷനാണ് ടൈഗർ ടെക്സ്റ്റ്. ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റുകൾ രഹസ്യമായി സൂക്ഷിക്കാൻ സഹായിക്കുന്നതാണ് ഈ ആപ്ലിക്കേഷൻ. ഇതിനൊപ്പം നിങ്ങൾക്ക് താത്പര്യമില്ലാത്ത ആരെങ്കിലും വിളിച്ചാൽ ഫോൺ പ്രവർത്തനരഹിതമാണെന്ന സന്ദേശമായിരിക്കും അവർക്ക് ലഭിക്കുക. സത്യത്തിൽ ബിസിനസുകാർക്ക് വേണ്ടി നിർമിച്ചതാണ് ടൈഗർ ടെക്സ്റ്റ്. പക്ഷേ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് പങ്കാളികളെ പറ്റിക്കാനാണെന്ന് മാത്രം.
നിങ്ങൾക്ക് ഒരു വൺവേ പ്രേമമുണ്ടെന്നിരിക്കട്ടെ സഹായത്തിനായി നോസി ട്രാപ്പിനെ ഉപയോഗിക്കാം. നിങ്ങൾ പ്രേമിക്കുന്നയാൾക്ക് തിരിച്ചുമുണ്ടോയെന്ന് അറിയാനുള്ള പൊടിക്കൈയാണ് നോസി ട്രാപ്പിലുള്ളത്. എപ്പോഴൊക്കെ നിങ്ങൾ ഫോൺ അലസമായി ഉപേക്ഷിക്കുന്നുവോ അപ്പോളെല്ലാം നിങ്ങളല്ലാതെ മറ്റാരെങ്കിലും ഫോൺ തുറന്നാൽ അവരുടെ പടം നോസി ട്രാപ്പ് എടുക്കുമെന്നതും മറ്റൊരു ഫീച്ചറാണ്.
പങ്കാളിയുടെ ഫോൺ നിങ്ങളെടുത്ത് നിമിഷങ്ങൾക്കകം വൈബ്രേറ്റ് ചെയ്യുകയും പ്രത്യേകം മെസേജുകളോ മറ്റോ കാണാതിരിക്കുകയും ചെയ്താൽ സൂക്ഷിക്കണം. ഫോക്സ് പ്രൈവറ്റ് മെസേജ് എന്ന ആപ്ലിക്കേഷൻ പണി തുടങ്ങിയതായിരിക്കും. മറ്റാരെങ്കിലും ഫോണെടുത്താൽ തിരഞ്ഞെടുത്തതല്ലാത്ത പഴയ മെസേജുകളൊക്കെ ഡിലീറ്റ് ചെയ്യുകയാണ് ഫോക്സ് പ്രൈവറ്റ് മെസേജിന്റെ പണി.
അപ്പോഴാണ് വൈബ്രേഷൻ വരിക. ഈ ആപ്ലിക്കേഷനുണ്ടെങ്കിൽ ഏതെങ്കിലും നമ്പർ പ്രൈവറ്റ് കോൺടാക്ടായി സൂക്ഷിച്ചാൽ അവിടെ നിന്നും വരുന്ന മെസേജുകളൊന്നും ഇൻബോക്സിലേക്ക് പോകില്ല. പകരം ഫോക്സ് മെസേജിലായിരിക്കും സൂക്ഷിക്കപ്പെടുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top