ഹൂസ്റ്റണ്‍: ഫേസ്ബുക്കിലെ സെക്യൂരിറ്റി സംവിധാനം കൂടുതല്‍ ശക്തമാക്കണമെന്ന് ഈ വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്ക് ഉറപ്പായും തോന്നും. കാരണം യുവതിയുടെ ഫേസ്ബുക്ക് ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റുകളില്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുകയാണ് ഈ യുവതി.
ഹെലേ സൈമണെന്ന ഹൂസ്റ്റണ്‍ സ്വദേശിനിയാണ് പരാതിയുമായി അധികൃതരെ സമീപിച്ചത്. ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്ത യുവതിയുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് യുവതി അറിയുന്നത്.
പരിശോധിച്ചപ്പോള്‍ അശ്ലീല കമന്റുകളുംമറ്റുമായി എഫ്ബിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞു ഇതിനെത്തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.