എസ് വി പ്രദീപ്
ഹെറാള്‍ഡ് ന്യൂസ് ടിവി മാനേജിംഗ് എഡിറ്റര്‍ എസ് വി പ്രദീപ് പിന്തുടരുന്ന അന്വേഷണ പരമ്പര (4)
തിരുവനന്തപുരം: കോട്ടയം പ്രസ്ക്ലബിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ അഴിമതിക്കെതിരെ പ്രതിഷേധിച്ച് രംഗത്തുവന്നത് ഹരിശങ്കർ ആയിരുന്നു. പ്രസ്ക്ലബ്ബിന്‍റെ പുതിയ മന്ദിര നിർമ്മാണത്തിലാണ് നാലര കോടിയുടെ ക്രമക്കേട് ഉയർന്നത്. നാലരകോടിയുടെ ഈ കെട്ടിടം രണ്ടുവർഷം തികയും മുൻപ് ചോർന്ന് ഒലിക്കാൻ തുടങ്ങി. വാർഷിക പൊതുയോഗത്തിൽ ഇതിന്‍റെ കണക്ക് അവതരിപ്പിച്ചതോടെ രണ്ട് ചേരിയായി നിന്ന് മാധ്യമപ്രവർത്തകർ ഈ കണക്കിന് ചൊല്ലി പോരടിച്ചു. പഴയ ക്ലബ്ബ് കെട്ടിടം ഓക്സിജൻ ഗ്രൂപ്പിന് പാട്ടത്തിന് കൊടുത്തതിലും പുതിയ കെട്ടിടനിർമ്മാണത്തിലും അഴിമതി വ്യക്തമായതോടെയാണ് കണക്കുകൾ പോലും പാസാക്കാതെ യോഗം പിരിഞ്ഞത്. ഫോട്ടോ ജേർണലിസ്റ്റ് ഹരിശങ്കറിൻറെ മരണത്തിന് പിന്നിൽ കോട്ടയം പ്രസ്ക്ലബ് കേന്ദ്രീകരിച്ച് നിലനിൽക്കുന്ന അഴിമതിക്കാരുടെ കറുത്ത കരങ്ങളോ? പോസ്റ്റ്മോർട്ടവും അവയവദാനവും അട്ടിമറിച്ചത് ദുരൂഹമെന്ന് ഹരിശങ്കറിൻറെ സുഹൃത്തുക്കൾ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പിൽ അഴിമതി ഉന്നയിച്ച് ഹരിശങ്കർ സ്ഥാനാർത്ഥിയായി രംഗത്തുവന്നത് അപ്രതീക്ഷിതമായായിരുന്നു. ഹരിശങ്കറിനെ തെരഞ്ഞെടുപ്പിൽ നിന്നും പിന്തിരിപ്പിക്കാൻ അജ്ഞാതരായ ചിലർ കഠിനമായി ശ്രമിച്ചു. പിന്മാറാന്‍ കൂട്ടാക്കാതായപ്പോള്‍ താക്കീതുകളും ഭീഷണി ഉയർന്നതോടെ മാനസികമായി അദ്ദേഹം തളർന്നു. ഭീഷണികൾ ശക്തമായതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വിട്ടുനിന്നത് പരാജയത്തിന് കാരണമായി. ഒറ്റയ്ക്ക് നിന്ന് വളരെയധികം വോട്ടുകൾ അദ്ദേഹം പിടിച്ചെടുത്തത് അദ്ദേഹത്തെ പലരുടെയും കണ്ണിലെ കരടായി മാറ്റി. ഹരി ശങ്കറിന്റെ മരണത്തിന് പിന്നിൽ ഇവരുടെ കരങ്ങൾ പ്രവർത്തിച്ചിരുന്നുവോ? ഹരിശങ്കറിൻറെ മദ്യപാനസദസിൽ ഇത്തരക്കാർ നുഴഞ്ഞുകയറിയിരുന്നോ?
പ്രസ്ക്ലബ്ബിലെ അഴിമതിക്കെതിരെ വിജിലൻസില്‍ ആരോ പരാതി നൽകിയിരുന്നു. ഈ ആരോപണം അട്ടിമറിക്കാൻ വി എൻ വാസവനെ കൂട്ടുപിടിച്ച് ശ്രമിച്ചെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. ഇതോടെ ഇവർ വി എൻ വാസവനും എതിരായി. അതുകൊണ്ടാണ് വി എൻ വാസവൻ കൊണ്ടുവന്ന ഹരിശങ്കറിന്‍റെ അവയവദാനം പൊളിക്കണമെന്ന് അവർ തീരുമാനിച്ചത്. അവയവദാനത്തിന്‍റെ ക്രെഡിറ്റ് വി എൻ വാസവന് ഉണ്ടാകരുതെന്നും ഇതിനെ തകിടം മറിച്ചതിന് പിന്നിലുണ്ടായിരുന്നു. ഇതോടൊപ്പം തങ്ങൾക്കെതിരെ നിന്നതുകൊണ്ട് ഹരിശങ്കറിൻറെ ഓർമ്മകൾ അനശ്വരം ആകരുതെന്നും അവർ ആഗ്രഹിച്ചതായും സുഹൃത്തുക്കൾ സംശയം ഉന്നയിക്കുന്നു. ഇതുസംബന്ധിച്ച് വിവിധതലങ്ങളിൽ പരാതി നൽകിയിരിക്കുകയാണ് ഹരിശങ്കറിൻറെ ഒരുവിഭാഗം സുഹൃത്തുക്കൾ.