മുംബൈ: മുംബൈ മെട്രോയില്‍ പോക്കറ്റടി പതിവാക്കിയ അഞ്ചുപേര്‍ പിടിയില്‍. അഞ്ചു കേസുകളിലായാണ് അഞ്ചുപേര്‍ പിടിയിലായതെന്ന് അന്ധേരി പോലീസ് അറിയിച്ചു.
രണ്ടുപേരെ അന്ധേരി മെട്രോ സ്‌റ്റേഷനില്‍ നിന്നും മറ്റു മൂന്നുപേരെ സ്റ്റേഷന് പുറത്തുവെച്ചുമാണ് അറസ്റ്റ് ചെയ്തത്. ദില്ലിയില്‍ നിന്നുമെത്തി ഹോട്ടലില്‍ തങ്ങി മോഷണം നടത്തിവരികയായിരുന്നു ഇവര്‍.
ജൂലൈ മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചുകേസുകളില്‍ നടന്ന അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സ്റ്റേഷനുകളിലെ സിസിടിവി പരിശോധിച്ചപ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടവരെ നിരീക്ഷിക്കുകയും അവര്‍ മോഷണം നടത്തുന്നതായി വ്യക്തമാകുകയായിരുന്നു. സിസിടിവിയില്‍ കണ്ടപ്രകാരമാണ് അരവിന്ദ് കുമാര്‍ മാലിക്(27), സത്യം പാണ്ഡെ(25) എന്നിവര്‍ പിടിയിലായത്.
സ്റ്റേഷന് പുറത്തുവെച്ച് അഷ്ഫാക്ക് ഷെയ്ക്ക്(36), ദില്‍വാര്‍ ഖാന്‍ (40), പ്രവീണ്‍ പൂജാരി(27) എന്നിവര്‍ സ്റ്റേഷന് പുറത്തുവെച്ചും പിടിയിലായി. ഇവരില്‍നിന്നും വിലപിടിപ്പുള്ള മോഷണ മുതലുകളും കണ്ടെടുത്തിട്ടുണ്ട്.
സ്‌റ്റേഷനിലെത്തിയ ശേഷം പോക്കറ്റടിക്കാനുള്ളവരെ കണ്ടുവെക്കുകയും തുടര്‍ന്ന് അവരെ പിന്തുടര്‍ന്ന് പോക്കറ്റടി നടത്തുകയും ചെയ്യുകയാണ് ഇവരുടെ രീതി. സ്‌റ്റേഷനുകളില്‍ സിസിടിവി സ്ഥാപിച്ചത് പ്രതികളെ പിടികൂടാന്‍ സഹായിച്ചെന്ന് പോലീസ് പറഞ്ഞു.