അഭിനന്ദ് വര്‍ത്തമന്‍ ഡല്‍ഹിയില്‍: പാകിസ്താന്‍ അനുഭവങ്ങളും സംഭവങ്ങളും റോ ഉള്‍പ്പെടെയുള്ള സംഘത്തോട് വിശദീകരിക്കും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും; പിന്നീട് മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: നൂറ്റിമുപ്പത് കോടി ജനതയുടെ ആത്മവീര്യവുമായി പാകിസ്താനില്‍ നിന്ന് മടങ്ങിയെത്തിയ അഭിനന്ദ് വര്‍ത്തമന്‍ ഡല്‍ഹിയിലെത്തി.ഏതിരാളികള്‍ക്കുമുന്നിലും തലയുയര്‍ത്തിപിടിച്ച് ഇന്ത്യയുടെ അഭിമാനമായി മാറിയ വിങ് കമാന്‍ഡറുടെ തിരിച്ചുവരവില്‍ രാജ്യം മുഴുവനും സന്തോഷത്തിലാണ്. ഡല്‍ഹിയിലെത്തിയ അഭിനന്ദ് സേനയുടെ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഇന്ന് മാധ്യമങ്ങളെ കാണും.

‘ഡീബ്രീഫിങ്’ എന്നറിയപ്പെടുന്ന നടപടിയുടെ ഭാഗമായി വ്യോമസേന, ഇന്റിലിജന്‍സ് ബ്യൂറോ, റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥര്‍ അഭിനന്ദനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യും. പാക്ക് അധികൃതരോട് അഭിനന്ദന്‍ എന്തെല്ലാം വെളിപ്പെടുത്തി എന്നറിയുകയാണു ഡീബ്രിഫിങ്ങിന്റെ പ്രധാന ഉദ്ദേശ്യം. വിമാനം തകര്‍ന്നത് എങ്ങനെ, പാക്ക് വിമാനത്തെ വീഴ്ത്തിയത് എങ്ങനെ, പാക്ക് ചാര സംഘടനയായ ഐഎസ്ഐ ചോദ്യം ചെയ്തോ, പാക്ക് കസ്റ്റഡിയില്‍ മര്‍ദിക്കപ്പെട്ടോ തുടങ്ങിയ കാര്യങ്ങള്‍ അഭിനന്ദനോടു ചോദിച്ചറിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചോദ്യം ചെയ്യലിനു മനഃശാസ്ത്രജ്ഞന്റെ സഹായവുമുണ്ടാകും. അഭിനന്ദന്റെ മനഃസാന്നിധ്യവും പരിശോധിക്കും. പിന്നീട് മാധ്യമങ്ങള്‍ സമീപിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥര്‍ അഭിനന്ദനു വിശദമായ ക്ലാസെടക്കും. തുടര്‍ന്ന് പാക്കിസ്ഥാനില്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച സൈനികമായ ചോദ്യംചെയ്യലും ഉണ്ടാവും.

പാര്‍വിമാനം തകര്‍ന്ന് രക്ഷപ്പെടുന്ന ഘട്ടത്തില്‍ പൈലറ്റിന് വലിയ ക്ഷതമേല്‍ക്കാന്‍ സാധ്യതയുണ്ട്. പൈലറ്റ് മാത്രം യാത്രക്കാരനായ മിഗ്-21 ബൈസണ്‍ വിമാനമാണ് അഭിനന്ദന്‍ പറത്തിയിരുന്നത്. എഫ്-16 വിമാനം വെടിവെച്ചിടുന്നതിനിടയില്‍ സ്വന്തം വിമാനം തകര്‍ന്നു. ഇത്തരം ഘട്ടങ്ങളില്‍ വിമാനത്തില്‍നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ചാടാനുള്ള ശ്രമത്തിലാണ് പൈലറ്റിന് നട്ടെല്ലിനും മറ്റും ക്ഷതമേല്‍ക്കുക. ‘എജക്ട് ബട്ടണ്‍’ അമര്‍ത്തിയാല്‍ ഇരിപ്പിടം വേഗത്തില്‍ ഉയരുകയും വിമാനത്തിന്റെ മുകള്‍ഭാഗം തകര്‍ത്ത് പൈലറ്റ് പുറത്തു വരുകയും പാരച്യൂട്ട് നിവരുകയുമാണ് ചെയ്യുക.

പാരച്യൂട്ടില്‍ പാക്കിസ്ഥാനില്‍ ചെന്നുവീണ അഭിനന്ദന് നാട്ടുകാരുടെ മര്‍ദനം ഏല്‍ക്കേണ്ടിവന്നു. ചോരയൊലിക്കുന്ന മുഖവുമായി പാക്കിസ്ഥാന്‍ സേന അഭിനന്ദനെ മോചിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ആഘാതങ്ങളും വൈദ്യപരിശോധനയില്‍ ബോധ്യപ്പെടും. എല്ലാ നടപടികളും പൂര്‍ത്തിയായശേഷമേ അഭിനന്ദന്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ളൂ. അന്യരാജ്യത്തിന് ഏതെങ്കിലും രഹസ്യ വിവരങ്ങള്‍ കൈമാറിപ്പോയിട്ടുണ്ടോ, അവിടത്തെ പെരുമാറ്റം തുടങ്ങിയവ സംബന്ധിച്ചാണ് സേന വിവരങ്ങള്‍ ആരായുക. സൈനികരെ കൈമാറുന്ന നടപടിയിലും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍പ്രകാരം വൈദ്യപരിശോധന നിര്‍ബന്ധമാണ്. മോചനഘട്ടത്തല്‍ വര്‍ധമാന് അകമ്പടിയായിനിന്ന ഇന്ത്യന്‍ എയര്‍ അറ്റാഷെ ജെ.ടി. കുര്യനും നയതന്ത്ര പ്രതിനിധികളുമാണ് ഇക്കാര്യങ്ങളില്‍ സാക്ഷികളായി നില്‍ക്കുക.

രാത്രി ഒമ്പത് 20 ഓടെയാണ് പാക്കിസ്ഥാന്‍ റേഞ്ചേഴ്സിന്റെ അകമ്പടിയോടെ അഭിനന്ദിനെ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയിലെത്തിയ അഭിനന്ദിനെ ബി.എസ്.എഫ് ഏറ്റുവാങ്ങി. റെഡ് ക്രോസിന്റെ മെഡിക്കല്‍ പരിശോധനകളടക്കമുള്ള നിരവധി നടപടി ക്രമങ്ങള്‍ക്കും പ്രോട്ടോകോളുകള്‍ക്കും പിന്നാലെയാണ് സൈനികനെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്. എയര്‍ വൈസ് മാര്‍ഷല്‍സ്-ആര്‍.ജി.കെ കപൂര്‍, ശ്രീകുമാര്‍ പ്രഭാകരന്‍ എന്നിവരാണ് അഭിനന്ദിനെ സ്വീകരിച്ചത്.

Top